ലക്ഷം ബാങ്ക് ജീവനക്കാര്‍ 15ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബാങ്ക് നയങ്ങള്‍ക്കെതിരേ ലക്ഷം ബാങ്ക് ജീവനക്കാര്‍ 15ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ജനവിരുദ്ധമായ പൊതുമേഖലാ ബാങ്ക് ലയന - സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റുകളുടെ വായ്പാകുടിശ്ശിക എഴുതിത്തള്ളാനുള്ള തീരുമാനം ഉപേക്ഷിച്ച് തിരിച്ചുപിടിക്കുക, മനഃപൂര്‍വം വായ്പാകുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, എഫ്.ആര്.ഡി.ഐ ബില്‍ പിന്‍വലിക്കുക, ബാങ്ക്സ് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
എ.ഐ.ബി.ഇ.ഐ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബി.ഇ.എഫ്,ഐ, ഐ.എന്‍.ബി.ഇ.എഫ്, ഐ.എന്‍.ബി.ഒ.സി എന്നീ സംഘടനകളാണ് സംയുക്തമാര്‍ച്ച് നടത്തുന്നത്. രാംലീല ഗ്രൗണ്ടില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ചിനുശേഷം നേതാക്കള്‍ പ്രധാനമന്ത്രിയെകണ്ട് നിവേദനവും സമര്‍പ്പിക്കും. കേരളത്തില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ദ്വിദിന പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂനിയനുകളുടെ ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ സി.ഡി ജോസണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."