സാള്‍ട്ട്ലേക്കിലേക്ക് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്ഷണം
കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് വീര്യം കൂട്ടുന്നതിനായി സ്റ്റേഡിയത്തില്‍ മുന്‍കളിക്കാരുടെ സാന്നിധ്യമുണ്ടാക്കാനൊരുങ്ങി ഫിഫ. കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍ ഇന്ത്യ താരങ്ങളെയാണ് ഫിഫയുടെ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ക്ഷണിക്കുന്നത്.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന എല്ലാ മത്സരങ്ങളിലും മുന്‍ താരങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് ഫിഫ ഉറപ്പുനല്‍കുന്നു.
അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നുള്ള താരങ്ങളുടെ പട്ടിക തയ്യാറാക്കികൊണ്ടിരിക്കുകയാണ് ഫിഫ. അതേസമയം ഓരോ സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടരും.
ഓരോ സംസ്ഥാനത്തെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ നല്കുന്ന പേരുകള്‍ പ്രകാരമായിരിക്കും മുന്‍ താരങ്ങള്‍ക്ക് ക്ഷണമുണ്ടാകുക. ഇന്ത്യന്‍ ഇതിഹാസ താരം പി.കെ ബാനര്‍ജി നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന ട്രോഫിപ്രദര്ശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ മത്സരങ്ങള്‍ക്ക് ഫിഫ തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ബാനര്‍ജിയെ ചടങ്ങിലേക്ക് ക്ഷണിക്കാനിരിക്കുകയാണെന്ന് ഫിഫ വക്താവ് സൂചിപ്പിച്ചു.
മുന്‍ താരമായി പന്നാലാല്‍ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ ഭാര്യ ചൈതാലിയെയും ചടങ്ങിന് ക്ഷണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."