പ്രിയങ്ക പന്‍വാറിന് എട്ടുവര്‍ഷം വിലക്ക്
ബംഗളൂരു: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേത്രി പ്രിയങ്ക പാന്വറിന് എട്ടുവര്‍ഷം വിലക്ക്. രണ്ടാംതവണ മരുന്നടിക്ക് പിടിയിലായതിനെ തുടര്‍ന്നാണ് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)യാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. പ്രകടന നിലവാരം ഉയര്‍ത്തുന്ന ഉത്തേജക മരുന്ന് താരം ഉപയോഗിച്ചതായി നാഡ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അത്ലറ്റുകള്‍ക്കായി നടത്തിയ പരിശോധനയിലാണ് താരം മരുന്നടിച്ചതായി കണ്ടെത്തിയത്. താരത്തിന്റെ രക്തസാംപിളുകളില്‍ നിരോധിത മരുന്നായ മെഫെന്റ്റെര്മൈനിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. നാഡ നിയമപ്രകാരം രണ്ടാംവട്ടം ഉത്തേജക ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ എട്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്കുവരെ ലഭിക്കാം.
നേരത്തെ 2011 മറ്റു അഞ്ചു അത്ലറ്റുകള്‍ക്കൊപ്പം പാന്വാറും മരുന്നടിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ വിലക്കും ലഭിച്ചിരുന്നു. പുതിയ വിലക്ക് താരത്തിന്റെ കരിയറിന് തിരശ്ശീല വീഴ്ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."