HOME
DETAILS
MAL
പെണ്‍കുട്ടിയെ കാണാതായ സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്ന്
backup
August 11 2016 | 23:08 PM
വെള്ളമുണ്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലിസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപം. വെള്ളമുണ്ട പൊലിസ് സ്റ്റേഷന് പരിധിയില്‍ വരുന്ന നിരവില്‍പ്പുഴയില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇത് സംബന്ധിച്ച് അടുത്ത ദിവസം തന്നെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം തൊട്ടടുത്ത പ്രദേശത്ത് നിന്നും ഒരു യുവാവിനെയും കാണാതായിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണവും നടത്തിയിട്ടില്ലെന്ന് പറയപ്പെടുന്നു. പൊലിസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. എ.പി അജിത്കുമാര്‍ അധ്യക്ഷനായി. പി.കെ കേശവന്, ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."