വീഥികളെ അമ്പാടിയാക്കി ശോഭായാത്രകള്‍
പയ്യോളി: വീഥികളെ അമ്പാടികളാക്കി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തി. ദ്വാപര-ത്രേതായുഗ സ്മരണകള്‍ തൊട്ടുണര്‍ത്തിയ നിരവധി ചലന-നിശ്ചല ദൃശ്യങ്ങളും ഭജന സംഘങ്ങളും ഉണ്ണിക്കണ്ണന്മാരും ശോഭായാത്രയ്ക്ക് മിഴിവേകി.
പെരുമാള്‍പുരം ശിവക്ഷേത്രം, പയ്യോളി മഹാവിഷ്ണുക്ഷേത്രം, കാരക്കോട് അമ്പാടി നഗര്‍, നടേമ്മല്‍ ഭഗവതിക്ഷേത്രം, കണ്ണംകുളം ചെട്ട്യാംവീട് പരിസരം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പയ്യോളിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പെരുമാള്‍പുരത്ത് സമാപിച്ചു.
നന്തിബസാര്‍: ശ്രീ കൃഷ്ണജയന്തിയോടനുബന്ധിച്ചു ചിങ്ങപുറത്തുനിന്നാരംഭിച്ച ശോഭായാത്ര നന്തി, മൂടാടി ടൗണുകളില്‍ കൂടി പാലക്കുളങ്ങരയില്‍ സമാപിച്ചു.
മേപ്പയ്യൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മേപ്പയൂരില്‍ മഹാശോഭാ യാത്ര നടന്നു. ശ്രീകണ്ഠമനശാല ക്ഷേത്രം, കീഴ്പ്പയൂര്‍ വെസ്റ്റ് ഭജനമഠം, നരിക്കുനി ഭജനമഠം, രാവറ്റമംഗലം ക്ഷേത്രം, കൊഴുക്കലൂര്‍, വിളയാട്ടൂര്‍, ചെമ്പകമുക്ക് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് മേപ്പയൂര്‍ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ച് മഹാശോഭാ യാത്രയായി മേപ്പയൂര്‍ ടൗണിലൂടെ എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
പേരാമ്പ്ര: പേരാമ്പ്രയില്‍ മഹാശോഭായാത്ര നടത്തി. സാന്ദീപനി ആശ്രമം, കാളിയമര്‍ദനം, കൃഷ്ണകുചേല സൗഹൃദം, പൂതനാമോക്ഷം, ഭാരത യുദ്ധം, അര്‍ജുനോപദേശം, കൃഷ്ണലീലകള്‍, ഗുരു കുലവാസം, ഗജേന്ദ്ര മോക്ഷം തുടങ്ങി ഇതിഹാസമൂഹൂര്‍ത്തങ്ങളും പുരാണ പരാമൃഷ്ടങ്ങളുമായ ഒട്ടനവധി കഥാ സഭര്‍ഭങ്ങളെ ദൃശ്യവല്‍കരിച്ച ഘോഷയാത്രയില്‍ വിദ്യമേളകളും മുത്തുക്കുടകളും അണിനിരന്നു.
പേരാമ്പ്ര 13 കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര വയങ്ങോട്ടുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് പേരാമ്പ്ര എളമാരംകുളങ്ങര ദേവീക്ഷേത്രത്തില്‍ സമാപിച്ചു. ആക്കൂപറമ്പ്, വാല്യക്കോട്, എരവട്ടൂര്‍, കൈപ്രം, ചേനോളി, പാറപ്പുറം, കുന്നത്തുകുനി, കല്ലോട്, തച്ചറത്ത് കണ്ടി, കൂത്താളി, കിഴക്കന്‍ പേരാമ്പ്ര, കടിയങ്ങാട്, പന്തിരിക്കര, കല്ലൂര്, കല്‍പത്തൂര്, വെള്ളിയൂര്‍ മുയിപ്പോത്ത്, ചെറുവണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഘോഷയാത്ര നടന്നു. കഥാശ്രവണം, മധുര വിതരണം എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."