ടാക്സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി
വടകര: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ടാക്സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ചോമ്പാല എരിക്കിന്ചാലിലെ കൂട്ടായി ഹൗസില്‍ അര്‍ഷാദ്(32)നാണ് പരുക്കേറ്റത്. ഇയാള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വയനാട് മീനങ്ങാടിയില്‍ പോയി തിരിച്ചു വരുന്ന സമയത്ത് 12-ാം മൈലില്‍ വച്ചാണ് അക്രമമുണ്ടായത്.
ഇതിനിടെ 12-ാം മൈലില്‍ എത്തിയപ്പോള്‍ പിന്നിലെത്തിയ രണ്ട് കാറുകള്‍ ഹോണടിക്കുകയും തുടര്‍ന്ന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് അര്‍ഷാദിന്റെ വാഹനം തടയുകയും ചെയ്തു. അര്‍ഷാദിനെ പിടിച്ച് പുറത്തിറക്കി അഞ്ചോളം വരുന്ന യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്നയാള്‍ വാഹനത്തിലുണ്ടായിരുന്ന ജാക്കി ലിവറെടുത്ത് അടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചതിനാല്‍ അര്‍ഷാദിന്റെ കൈക്ക് പൊട്ടലുണ്ട്. അര്‍ഷാദിനെ അക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടെങ്കിലും നാട്ടുകാരോടും അക്രമി സംഘം തട്ടിക്കയറുകയാണുണ്ടായത്.
നാട്ടുകാര്‍ പൊലിസിനെ വിളിച്ച് വരുത്തി അക്രമി സംഘത്തെ ഏല്‍പ്പിച്ചു. വെള്ളമുണ്ട പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലിസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അര്‍ഷാദ് പറയുന്നു. ശരീരത്തിലെ പല ഭാഗങ്ങളിലായി പരുക്കേറ്റ അര്‍ഷാദിന് ഡോക്ടര്‍മാര്‍ ദിവസങ്ങളോളം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."