HOME
DETAILS
MAL
ഡ്രൈവര്‍ ഗ്രേഡ് രണ്ട്: ഒറ്റത്തവണ പരിശോധന
backup
September 13 2017 | 02:09 AM
കോഴിക്കോട്: വിവിധ വകുപ്പുകളിലേക്കുള്ള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി-കാറ്റഗറി നമ്പര്‍: 0614) തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് ) വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 14, 15, 16, 18, 19, 20, 22, 25, 26 തിയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫിസില്‍ രാവിലെ 10.15 മുതല്‍ അസല്‍ പ്രമാണങ്ങളുടെ ഒറ്റത്തവണ പരിശോധന നടത്തും.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി, നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവങ് പര്ട്ടിക്കുലേഴ്സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മേല്പറഞ്ഞ തിയതിയിലും സ്ഥലത്തും ഹാജരാകണമെന്ന് കെ.പി.എസ്.സി ജില്ലാ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."