മടക്കിമല ഗവ.എല്‍.പി സ്‌കൂള്‍
മടക്കിമല: ഗവ. എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി.
കമ്പളക്കാട്ടെ കച്ചവടക്കാരനും പൊതു പ്രവര്‍ത്തകനുമായ സ്വകാര്യ വ്യക്തിയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സി അബ്ദുല്‍ ഖാദര്‍ ഹാജി സ്‌കൂള്‍ ലീഡര്‍ ടി.ടി മുഹമ്മദ് അസ്്‌ലമിന് കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട് പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ പ്രഭേഷ്, അധ്യാപകരായ ഭഗീരഥി, തങ്കമണി, എന്‍ ജസ്‌ന, കെ.യു മെര്‍ലിന്‍, കെ സൗമ്യ, കെ.എ നാസര്‍ മൗലവി സംബന്ധിച്ചു. പ്രധാനാധ്യാപിക കെ സരസ്വതി സ്വാഗതം പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും ജില്ലയിലെ സാമൂഹിക സന്നദ്ധ രംഗങ്ങളിലെ പ്രമുഖനുമായിരുന്ന എം.എ ധര്‍മ്മരാജ അയ്യരുടെ ശ്രമഫലമായി 1946-ല്‍ ബോര്‍ഡ് സ്‌കൂളായി തുടക്കം കുറിച്ച ജില്ലയിലെ തന്നെ പഴയ സ്‌കൂളുകളിലൊന്നാണ് മടക്കിമല സ്‌കൂള്‍. 46 സെന്റ് സ്ഥലവും കെട്ടിടവും സര്‍ക്കാരിന് വിട്ട് കൊടുക്കുകയും 1998-ല്‍ സര്‍ക്കാര്‍ സ്‌കൂളായി മാറുകയും ചെയ്തു. ബ്രാഹ്മണ സമുദായാംഗമായ അയ്യരുടെ മതേതര ചിന്തയുടെ മകുടോദാഹരണം കൂടിയാണ് ഈ സ്‌കൂള്‍. ഉന്നത ജാതിയില്‍പെട്ടവരും താഴ്ന്ന ജാതിയില്‍പ്പെട്ടവരും തോളോട് തോളുരുമ്മിയിരുന്ന് ഈ സ്‌കൂളില്‍ നിന്ന് വിദ്യ നുകര്‍ന്നിരുന്നുവെന്ന് ചരിത്രം പറയുന്നു. മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാറിന്റെ ശ്രമ ഫലമായാണ് ഇന്ന് കാണുന്ന ബില്‍ഡിങ്ങും മറ്റു സൗകര്യങ്ങളുമൊക്കെ വന്നത്. കെ പ്രഭേഷിന്റെ നേതൃത്വത്തില്‍ പി.ടി.എയും ലുബ്‌ന ജെയ്‌സലിന്റെ നോതൃത്വത്തില്‍ മദര്‍ പി.ടി.എയും പ്രവര്‍ത്തിച്ച് വരുന്നു. തലമുറകള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കിയ ഈ സ്‌കൂള്‍ യു.പിയായി അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് പി.ടി.എയുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."