ദേശീയ വിരവിമുക്ത ദിനാചരണം നടത്തി
കല്‍പ്പറ്റ: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി ദിനാചരണ സന്ദേശം നല്കി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് ദിനാചരണ പ്രതിജ്ഞ ചൊല്ലി.
കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.പി ശോശാമ്മ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ ചിത്രലേഖ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി ജയേഷ്, അര്‍ബന്‍ ആര്.സി.എച്ച്. ഓഫിസര്‍ ഡോ.കെ.എസ് അജയന്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ആര്.സി.എച്ച്. ഓഫിസര്‍ ഡോ. നീതു, സംസ്ഥാന നിരീക്ഷകന് ദുരൈ രാജ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സി.എന്‍ ചന്ദ്രന്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ടി.ടി ശോഭന, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.ഡി തോമസ്, സ്റ്റാഫ് സെക്രട്ടറി പി.ജെ സെബാസ്റ്റിയന്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഇന്‍ ചാര്‍ജ് ബേബി നാപ്പള്ളി, ടെക്നിക്കല്‍ അസി. യു.കെ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്.സി.എച്ച് ഓഫിസര്‍ ഡോ. വി. ജിതേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റേയും ദേശീയ ആരോഗ്യദൗത്യത്തിന്റേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്കൂളുകളിലും അങ്കണവാടികളിലുമായി വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്കി. ബുധനാഴ്ച ഗുളിക കഴിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 17ന് അങ്കണവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് വിരഗുളിക നല്‍കുമെന്ന് ഡി.എം.ഒ ഡോ. ആശാദേവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."