റോഹിംഗ്യ: മനുഷ്യത്വമില്ലായ്മയുടെ നേര്‍കാഴ്ചയെന്ന്
കല്‍പ്പറ്റ: ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന നരനായാട്ട് മനുഷ്യത്വം മരവിക്കുന്നതിന്റെ നേര്‍കാഴ്ചകളാണെന്ന് ജംഇയ്യത്തുല്‍ ഖുതബാഅ് വിലയിരുത്തി.
ഇന്ത്യയിലേക്ക് വന്ന അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ തീരുമാനിച്ച ഭരണകൂടത്തിന്റെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. ഖുതബാഅ് അംഗത്വ ക്യാംപയിന്‍ മേഖലാ തലങ്ങളിലൂടെ പൂര്‍ത്തീകരിക്കാനും മേഖലാ സംഗമങ്ങള്‍ സംഘടിപ്പിച്ച് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാനും പ്രവര്‍ത്തന ഫണ്ടിലേക്കായി സ്വരൂപിച്ച സംഖ്യ മേഖലാ സെക്രട്ടറിമാരെ ഏല്‍പ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ അബ്ദുറഹ്്മാന്‍ ഫൈസി അധ്യക്ഷനായി. ജഅ്ഫര്‍ ഹൈതമി, മുഹമ്മദ് കുട്ടി ഹസനി, നിസാര്‍ ദാരിമി, സാജിദ് ബാഖവി, ഖാലിദ് ഫൈസി, കരീം ബാഖവി, ജലീല്‍ ഫൈസി സംബന്ധിച്ചു. മുജീബ് ഫൈസി സ്വാഗതവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."