HOME
DETAILS

നാടും നഗരവും വൃന്ദാവനമാക്കി ശോഭായാത്രകള്‍

  
backup
September 13 2017 | 04:09 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b5%83%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%be%e0%b4%b5%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95

കൊച്ചി: നാടും നഗരവും വൃന്ദാവനമാക്കി ജില്ലയില്‍ ശ്രീകൃഷ്ണജയമ്തി ആഘോഷിച്ചു. പതിനായിരത്തിലധികം രാധാകൃഷ്ണ വേഷമണിഞ്ഞ ബാലിക ബാലന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ശ്രീകൃഷ്ണ ഭക്തര്‍ വാദ്യസംഘങ്ങളുടെയും ഭജനാസംഘങ്ങളുടെയും അകമ്പടിയോടെ ഗ്രാമനഗരികളിലെ പ്രധാനക്ഷേത്രങ്ങളിലേയ്ക്കു നീങ്ങുമ്പോള്‍ വീഥികളെല്ലാം തന്നെ അമ്പാടിയും മഥുരയും വൃന്ദാവനവും ദ്വാരകയും പുനരാവിഷ്‌ക്കരിക്കപ്പെടുന്ന ദ്വാപരയുഗസ്മരണകളാല്‍ നിറഞ്ഞു.
മറൈന്‍ഡ്രൈവ് ഹെലിപാഡ് പരിസരത്ത് നിന്ന് വൈകിട്ട് 4ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ജില്ലാ സ്വാഗതസംഘം രാക്ഷാധികാരി സ്വാമി പുര്‍ണാമൃതാനന്ദപുരിയും അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് 4ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ജില്ലാദ്ധ്യക്ഷന്‍ ഡോ.കെ.എസ്.രാധാകൃഷ്ണനും എറണാകുളം തിരുമല ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് 4ന് ആരംഭിച്ച ശോഭായാത്ര ബാലഗോകുലം ജില്ലാരക്ഷാധികാരി ശ്രീകുമാരി രാമചന്ദ്രനും രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ബാലഗോകുലം പ്രശസ്ത ഗായകന്‍ ബിജുനാരായണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര നഗരത്തിന്റെ ആഭിമുഖ്യത്തില്‍ വാഴക്കാല മൊറാര്‍ജി ദേശായി ഗ്രൗണ്ടില്‍ നിന്നും വൈകുന്നേരം 4 മണിയ്ക്ക് ആരംഭിച്ച ശോഭായാത്ര പാടിവട്ടം പൊക്കാളം ശിവ പാര്‍വതി ക്ഷേത്രത്തില്‍ 6.30ന് ദീപാരാധനയോടെ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണം നടന്നു.
നെടുമ്പാശ്ശേരി,അത്താണി,ചെങ്ങമനാട്,തെക്കേ അടുവാശ്ശേരി,കുന്നുകര,മാഞ്ഞാലി,കുറുമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ശോഭായാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര കുറുമശ്ശേരി മാരാത്യക്കല്‍ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. കോതമംഗലം താലൂക്കില്‍ 7മഹാശോഭയാത്രയും 64 ചെറുശോഭയാത്രകളും നടന്നു. തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിന്മുമ്പില്‍നിന്ന് ആരംഭിച്ച മഹാശോഭായാത്ര സ്വാഗതസംഘം പ്രസിഡന്റ് ഇ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അയ്യങ്കാവില്‍ മഹാശോഭായാത്ര കൊഴിമറ്റം ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു.
ഇളങ്കാവ് ഭദ്രകാളിക്ഷേത്രം, കുത്തുകുഴി മധുര മീനാക്ഷിഅമ്മന്‍ കോവില്‍ എന്നിവിടങ്ങളിലെ ശോഭായാത്ര കുത്തുകുഴി കവലയി ലും വലിയപാറ ഇരുട്ടുകാവ് ശ്രീഭദ്രകാളി ക്ഷേത്രം, ഏണിയേക്കാവ് ഭഗവതി ക്ഷേത്രം, കാട്ടാട്ടുകുളം, കുറുങ്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നെല്ലിമറ്റം മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി അയ്യങ്കാവ് ക്ഷേത്രത്തിലും സമാപിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ അയ്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പ്രഥമ കൃഷ്ണകീര്‍ത്തി പുരസ്‌ക്കാരം പ്രമുഖ സംഗീതജ്ഞന്‍ ജയന്(ജയവിജയ) മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി സമ്മാനിച്ചു. എസ്എസ്എ ല്‍സിപ്ലസ്ടു ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago