ഭിന്നശേഷിക്കാരായ കുരുന്നുകള്‍ ആകാശയാത്ര നടത്തി
നെടുമ്പാശ്ശേരി: ആകാശ പറവയില്‍ കയറിപറ്റാനുള്ള വിദൂര സ്വപ്‌നം യാഥാര്‍ഥ്യമായി ഭിന്നശേഷിക്കാരായ 50 അംഗ കുട്ടിസംഘത്തിന് സന്തോഷം അടക്കാനായില്ല. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് 17 അധ്യാപകരോടൊപ്പം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇവര്‍ തിരുവനന്തപുരത്തേക്ക് പറന്നത്. ആകാശത്തിലൂടെ പറന്നകലുന്ന വിമാനം തൊട്ടു മുന്നില്‍ കണ്ടപ്പോള്‍ അവര്‍ക്ക് ആകാംക്ഷയും കൗതുകവും.
പിന്നെ അധ്യാപകരുടെ കൈ പിടിച്ച് പതുക്കെ വിമാനത്തിനകത്തേക്ക്. വിമാനത്തിനകത്ത് കയറിയതോടെ ഇവര്‍ ആടാനും പാടാനും തുടങ്ങി. കുട്ടികളുടെ സന്തോഷത്തില്‍ മറ്റ് യാത്രക്കാരും പങ്കു ചേര്‍ന്നു.
സര്‍വശിക്ഷാ അഭിയാന്‍ തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ 50 കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടികാഴ്ച്ചക്കായി ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാല്‍ മുഖ്യനെ നേരില്‍ കാണാനുള്ള ആഗ്രഹം സാധിക്കാതെയാണ് ഇവര്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങിയത്. വിമാനം തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ സ്പീക്കര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരക്ക് കാരണം സ്പീക്കര്‍ക്കും എത്താനായില്ല. ഹരിത കേരള മിഷന്‍ വൈസ് ചെയപേഴ്‌സണ്‍ ഡോ. ടി.എന്‍ സീമയും അശ്വമേധം ഫെയിം ജി.എസ് പ്രദീപും ചേര്‍ന്നാണ് ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചത്. സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം, മൃഗശാല എന്നിവ ഉള്‍പ്പെടെ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് നാലരയോടെ റോഡ് മാര്‍ഗം നാട്ടിലേക്ക് മടങ്ങി.
രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് ആകാശയാത്രക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കുട്ടികളുടെ സംരക്ഷണത്തിന് ഒരു ഡോക്ടറും കൂടെയുണ്ടായിരുന്നു. തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ സണ്‍റൈസ് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന വിദേശ മലയാളി അറക്കത്താഴത്ത് ലൂയീസ് ആണ് വിമാനയാത്ര സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. ലൂയീസ് ഒരിക്കല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടികളോട് എന്താണ് ആഗ്രഹം എന്ന് ചോദിച്ചു. ഇതിന് മറുപടിയായി വിമാനത്തില്‍ കയറമെന്നാണ് കുട്ടികള്‍ പറഞ്ഞത്. അവരുടെ ആവശ്യപ്രകാരമാണ വിമാനയാത്ര ഒരുക്കിയത്. തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജ് കുട്ടികളെ യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്തിലെത്തിയിരുന്നു. പാചക വിദഗ്ധന്‍ ബേസില്‍ തോമസ്, ഉദയംപേരൂര്‍ പഞ്ചായത്ത് അംഗം എം.കെ അനില്‍കുമാര്‍, പ്രോഗ്രാം ഓഫിസര്‍ ജി.എസ്.ദീപ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."