HOME
DETAILS

പട്ടാപ്പകല്‍ പണം പിടിച്ചുപറിക്കാന്‍ ശ്രമം; ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

  
backup
September 13 2017 | 04:09 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

അങ്കമാലി: എസ്.ബി.ഐ ബാങ്കിന് സമീപത്ത് വച്ച് പട്ടാപകല്‍ പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരെ അങ്കമാലി പൊലിസ് അറസ്റ്റ് ചെയ്തു. കാലടി കെ.എം.ആര്‍.സി ഓയില്‍ കമ്പനി പ്ലാന്റ് ഓപ്പറേറ്റര്‍ വെസ്റ്റ് കൊരട്ടി സ്വദേശി പുളിക്കല്‍ ആനന്ദിന്റെ കൈവശം ഉണ്ടായിരുന്ന 145000 രൂപയാണ് പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്.
ഗുജറാത്ത് സ്വദേശി ഉപേന്ദ്ര പ്രതാപ് ലല്ലന്‍ സിങ്ങ് (40), ബീഹാര്‍ സ്വദേശി അങ്കുര്‍കുമാര്‍ (28) എന്നിവരാണ് പൊലിസ് പിടിയിലായത്.
ആനന്ദ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എട്ടോളം ഇതരസംസ്ഥാന തൊഴിലാളികളുടെ ശമ്പളത്തുകയാണ് പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. പണം എസ്.ബി.ഐ എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ ഈ തൊഴിലാളികളെ സഹായിക്കാന്‍ വന്നതാണ് ആനന്ദ്.
ആനന്ദിനെ പിന്‍തുടര്‍ന്ന് എത്തിയ പ്രതികള്‍ പണം തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ സമീപത്തുണ്ടായവരും പരാതിക്കാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് അങ്കമാലി പൊലിസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.
എറണാകുളത്ത് ലോഡ്ജില്‍ താമസിച്ച് ഞായറാഴ്ചകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തുന്നവരാണ് പിടിയിലായവര്‍. സി.ഡി.എമ്മില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്നവരെ പണത്തന്റെ മാതൃകയില്‍ കടലാസ് പൊതികാണിച്ച് ഒരു ലക്ഷം രൂപയുണ്ടെന്നും മുതലാളിയെ കബളിപ്പിച്ചെടുത്താണെന്ന പറഞ്ഞ് ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് കൊടുത്ത് അവരുടെ കയ്യിലുള്ള പണം കൈക്കലാക്കി മുങ്ങുന്ന രീതിയും പ്രതികള്‍ക്കുണ്ട്.
അങ്കമാലി സി.ഐ.മുഹമ്മദ് റിയാസ്, എസ്‌ഐ കെ.എന്‍. മാനോജ്,എഎസ്‌ഐ സുകേശന്‍,സിപിഒമാരായ സുധീഷ്, റോണി, ബിനു, ജിസ്‌മോന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  20 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  28 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  42 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago