കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും
കൊച്ചി: ഒക്‌ടോബര്‍ 28ന് കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ബൂത്തു പ്രസിഡന്റുമാരുമാണ് സമ്മേളന പ്രതിനിധികള്‍. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 1 മണിയ്ക്ക് സമാപിക്കും. തുടര്‍ന്ന് പറവൂര്‍, കുന്നത്ത്‌നാട് നിയോജക മണ്ഡലങ്ങളിലെ കുടുംബസംഗമങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്.
ഗാന്ധിജയന്തി ദിനത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികളിലും ഏകദിന ഉപവാസ സത്യാഗ്രഹവും മാനവ സൗഹൃദ സദസ്സും സംഘടിപ്പിക്കും. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കുവാനും ഒക്‌ടോബര്‍ 25നകം കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. കെ.പി.സി.സി.പ്രസിഡന്റ് എം.എം ഹസന്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായി. കെ.വി.തോമസ് എം.പി, കെ.ബാബു, ഡൊമനിക് പ്രസന്റേഷന്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി.സജീന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, കെ.പി.സി.സി.ഭാരവാഹികളായ അബ്ദുള്‍ മുത്തലിബ്, എം.പ്രേമചന്ദ്രന്‍, കെ.കെ.വിജയലക്ഷ്മി, ജെയ്‌സണ്‍ ജോസഫ്, ഐ.കെ.രാജു, ലൂഡി ലൂയിസ്, എം.എ.ചന്ദ്രശേഖരന്‍, കെ.ബി.മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.വി.ജേക്കബ്ബ് സ്വാഗതവും, സ്വപ്‌ന പാട്രിയോണിക്‌സ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."