HOME
DETAILS

ജില്ലയില്‍ 30 എസ്.ബി.ഐ ശാഖകള്‍ക്ക് പൂട്ടുവീഴും

  
backup
September 13 2017 | 04:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-30-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%b6%e0%b4%be%e0%b4%96%e0%b4%95%e0%b4%b3

കോട്ടയം: ജില്ലയിലെ ഇടപാടുകാരെ ദുരിതത്തിലാക്കി എസ്.ബി.ഐയുടെ 30 ശാഖകള്‍ പൂട്ടുന്നു. നഗരത്തിലേതുള്‍പ്പടെയുള്ള 30 ശാഖകളാണ് ലയനമെന്ന പേരില്‍ പൂട്ടാന്‍ തീരുമാനിച്ചത്.
സംസ്ഥാന വ്യാപകമായി നിരവധി ശാഖകള്‍ക്കാണ് ഇത്തരത്തില്‍ താഴുവീഴുന്നത്. സര്‍ക്കാര്‍ ബാങ്ക് എന്ന പരിഗണനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന എസ്.ബി.ഐ ശാഖകള്‍ പൂട്ടുന്ന നടപടി വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. എ.ടി.എം കാര്‍ഡ് ഉപയോഗം, മിനിമം ബാലന്‍സ് എന്നിവയുടെ പേരില്‍ ഇടപാടുകാരെ ചൂഷണം ചെയ്യുന്നുവെന്ന പരാതി നിലനില്‍ക്കേയാണു ശാഖകള്‍ പൂട്ടാന്‍ നീക്കം നടക്കുന്നത്.
ജില്ലയിലെ 30 ശാഖകള്‍ക്കാണു ലയന നീക്കം ഭീഷണിയായിരിക്കുന്നത്. ശാഖകള്‍ പൂട്ടുന്നില്ലെന്നും വിവിധ ശാഖകളിലെ സേവനം ഏകോപിപ്പിക്കുകയാണ് എന്നുമാണു വിശദീകരണം.
നിങ്ങളുടെ സൗകര്യാര്‍ഥം സമീപത്തു പ്രവര്‍ത്തിക്കുന്ന ശാഖയിലേക്കു നിലവിലുള്ള ശാഖയുടെ പ്രവര്‍ത്തനം മാറ്റുന്നുവെന്നാണു അറിയിപ്പു ലഭിക്കുന്നത്.
കോട്ടയം നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ശാഖയ്ക്കു വരെ പൂട്ടു വീഴുമെന്നാണ് അറിയുന്നത്. കോട്ടയം ടൗണിലെ 10 ബ്രാഞ്ചുകളില്‍ അഞ്ചെണ്ണം മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഈ മാസം മുതല്‍ ഘട്ടംഘട്ടമായി പൂട്ടാനാണത്രേ നീക്കം.
താലൂക്ക് ആസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ ബ്രാഞ്ചുകള്‍ മാത്രമെ നിലനിര്‍ത്തു. ശാഖകള്‍ അടയ്ക്കുന്നതിനൊപ്പം ജീവനക്കാരെയും പുനര്‍വിന്യസിക്കും.
അയര്‍ക്കുന്നം ശാഖ പൂട്ടാന്‍ നീക്കമുണ്ടായെങ്കിലും നാട്ടുകാരുടെ പ്രതിഷേധഫലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെത്തുടര്‍ന്നു ശാഖ നിലനിര്‍ത്താന്‍ തീരുമാനിച്ചതായാണു വിവരം.
നോട്ടു നിരോധനത്തിനു പിന്നാലെയും പാചക വാതക സബ്‌സിഡി ഇള്‍പ്പെടെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നല്‍കുകയുള്ളൂവെന്ന കാരണത്താലും ഭൂരിഭാഗം ആളുകളും പഴയ എസ്.ബി.ടിയില്‍ അക്കൗണ്ട് എടുത്തിരുന്നു.
എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രം എസ്.ബി.ഐ, എസ്.ബി.ടി. ശാഖകള്‍ നിലനിന്നിരുന്നു.
ഇവയിലൊന്ന് പൂട്ടുന്നതു ജനങ്ങള്‍ക്കു കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെങ്കിലും ഏകശാഖകള്‍ അടയ്ക്കുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago