HOME
DETAILS

തൊടുപുഴയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച: പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

  
backup
September 13 2017 | 04:09 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95


തൊടുപുഴ: തൊടുപുഴ നഗര മധ്യത്തില്‍ പെട്രോള്‍ പമ്പുടമയെയും ഭാര്യയെയും വീട് ആക്രമിച്ച് കീഴ്‌പ്പെടുത്തി പണവും സ്വര്‍ണാഭരണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരായ മൂന്നു പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.
ഒഡീഷ റായ്ഗഡ് ജില്ലയില്‍ മുനിഗുഡ റെയില്‍വേ കോളനിയിലെ താമസക്കാരായ ചിങ്കു കര്‍ക്കരിയ(21), രമേശ് ചിച്ചുവാന്‍(24), റായ്ഗഡ് ജില്ലയിലെ അങ്കോല സ്വദേശി രാജ്കുമാര്‍ പത്ര (രാജാ 19)എന്നിവരെയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹഫീസ് മുഹമ്മദ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി ഹനുമന്ത്പുരി സ്വദേശിയായ പതിനേഴുകാരനെ നാലു മാസം മുന്‍പ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ കോട്ടയം സ്‌പെഷല്‍ ഹോമിലാണുള്ളത്.
ഭവനഭേദനം, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. ഭവനഭേദനത്തിന് മൂന്നു വര്‍ഷം വീതം കഠിന തടവും 10000 രൂപ വീതം പിഴയും ആക്രമിച്ച് പരുക്കേല്‍പിച്ചതിന് മൂന്നു വര്‍ഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ നാലു മാസം വീതം തടവു കൂടി അനുഭവിക്കണം. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2016 സെപ്തംബര്‍ 13 ന് ഉത്രാടദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴയിലെ പ്രകാശ് ഫ്യുവത്സ് ഉടമ കൃഷ്ണ വിലാസത്തില്‍ കെ ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് കീഴ്‌പ്പെടുത്തി ബന്ധിച്ച ശേഷമായിരുന്നു മോഷണം.
പെട്രോള്‍ പമ്പിലെ കലക്ഷന്‍ തുകയായ 1.70 ലക്ഷം രൂപയും അഞ്ചര പവന്റെ സ്വര്‍ണവും മൊബൈല്‍ ഫോണുകളും ഐപാഡും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തൊടുപുഴ ഡി.വൈ.എസ്.പി എന്‍.എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വളരെ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടിയിരുന്നു. സ്വന്തം നാട്ടിലേക്ക് രക്ഷപെട്ട മോഷ്ടാക്കളെ അവിടെയെത്തിയാണ് പൊലിസ് പിടികൂടിയത്.
രാജ്കുമാര്‍ പത്രയെയും ഹനുമന്ത്പുരി സ്വദേശിയായ പതിനേഴുകാരനെയും തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐയായിരുന്ന ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 നാണ് പിടികൂടിയത്.
വീട്ടില്‍ നിന്നും കവര്‍ന്ന് പങ്കിട്ടെടുത്ത പണത്തില്‍ നിന്നും 8,000 രൂപയും ശ്രീജയുടെ മൊബൈല്‍ ഫോണും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ തേടി തൊടപുഴ സി.ഐ എന്‍.ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം ഒഡീഷയിലേയ്ക്ക് പോയത്. കഠിന പ്രയത്‌നത്തിലൂടെ ചിങ്കുവിനെയും രമേശിനെയും അവിടെ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ ആറ് സാക്ഷികളെ വിസ്തരിച്ചപ്പോഴേയ്ക്കും നാല് പ്രതികളും കുറ്റം സമ്മതിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബാലചന്ദ്രമേനോന്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago