നാടുകാണി കവര്‍ച്ച: മോഷ്ടാവ് ചങ്ങനാശ്ശേരിയില്‍ പിടിയില്‍
തളിപ്പറമ്പ് : കഴിഞ്ഞ ജൂണ്‍ 21ന് നാടുകാണിയിലെ മഠത്തില്‍ അബ്ദുല്ലയുടെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 1,30,000 രൂപ കവര്‍ന്ന കേസില്‍ പോണ്ടിച്ചേരി മേലെ കാസക്കൊടി സ്വദേശി ദീപക് ജാംഗ്ലി ചങ്ങനാശ്ശേരിയില്‍ പിടിയിലായി.
ജൂലൈ 20ന് പകല്‍ നരിക്കോട്ടെ ഉമാശങ്കറിന്റെ വീട്ടില്‍ നിന്നും ഏഴേകാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതും ഇയാള്‍ തന്നെയാണെന്ന് ചങ്ങനാശ്ശേരി പൊലിസ് പറഞ്ഞു. ചങ്ങനാശ്ശേരി ടൗണില്‍ കവര്‍ച്ചക്കിടെ പിടിയിലായ ദീപക്കിനെ ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പിലെ രണ്ട് കവര്‍ച്ചകളും തെളിഞ്ഞത്. കേരളത്തില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇയാള്‍ പൊലിസ് പിടിയിലാകുന്നത്. വീടുകളില്‍ പകല്‍ സമയത്ത് തനിച്ച് കവര്‍ച്ച നടത്തുകയെന്നതാണ് ഇയാളുടെ രീതി. തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ കോടതിയില്‍ ഹര്‍ജി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."