HOME
DETAILS
MAL
സമസ്ത ഫാസിസ്റ്റ് വിരുദ്ധ സംഗമം ഒക്ടോബര്‍ ഏഴിന് തൊടുപുഴയില്‍
backup
September 13 2017 | 04:09 AM
തൊടുപുഴ: സമസ്ത ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ സംഗമവും റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും ഒക്ടോബര്‍ ഏഴിന് തൊടുപുഴയില്‍ നടത്താന്‍ സമസ്ത ജില്ലാ നേതൃസംഗമം തീരുമാനിച്ചു. മുതലക്കോടം സമസ്താലയത്തില്‍ നടന്ന സംഗമം അഹ്ലുസുന്ന ദഅ്വ സംസ്ഥാന കണ്‍വീനര്‍ കെ.ഇ മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷനായി. എസ്.കെ.ജെ.കെ ജില്ലാ സെക്രട്ടറി ഹനീഫ് കാശിഫി മുഖ്യപ്രഭാഷണം നടത്തി. ഷാജഹാന് മൗലവി, ഹാഷിം ബാഖവി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുല്‍ കരീം മൗലവി, പി.ഇ. മുഹമ്മദ് ഫൈസി, അലിക്കുഞ്ഞ് വാത്ത്ശേരി, പി.എസ് മുഹമ്മദ്, ശിഹാബുദ്ദീന് വാഫി, അബ്ദുറഹ്മാന് പുഴക്കര, പി.എസ് സുബൈര്‍ സംസാരിച്ചു. ഹൈദര്‍ ഉസ്താദ് കുന്നം, കെ.ഇ മുഹമ്മദ് മുസ്ലിയാര്, എ.ബി സൈതലവി രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."