ഡി.ടി.പി.സി ഓണം ടൂറിസം വാരാഘോഷത്തില്‍ അഴിമതിയെന്ന് ആരോപണം
ചെറുതോണി: ജില്ലാ ആസ്ഥാനത്ത് ഡി.ടി.പി.സി യുടെ നേതൃത്ത്വത്തില്‍ നടന്ന ഓണം ടൂറിസം വാരാഘോഷത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. രണ്ട് മണിക്കൂര്‍ മാത്രം നടത്തിയ പരിപാടികളുടെ മറവില്‍ 1.25 ലക്ഷം രൂപ ചിലവഴിച്ചതായി ആക്ഷേപം ഉയരുന്നത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഡി.ടി.പി.സി ഈ വര്‍ഷവും ഓണം ടൂറിസം വാരാഘോഷം നടത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടത്തിയിരുന്നതെങ്കില്‍ ഇപ്രാവശ്യം മണിക്കൂറുകള്‍ മാത്രം നീളുന്ന പരിപാടിയായിരുന്നു.
വ്യാപാരികളില്‍ നിന്നും പിരിച്ചെടുത്ത് നല്‍കിയ തുക എവിടെയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂനിറ്റ് പ്രസിഡന്റ് വിനു പി. തോമസ് ചോദിക്കുന്നു.
കുടുംബശ്രീയിലെ ഏതാനം വനിതകളെ സംഘടിപ്പിച്ച് ഒരു ഘോഷയാത്ര, അനൗണ്‍സ്‌മെന്റുമായുള്ള ജീപ്പ് , മാവേലി വേഷം കെട്ടിയ മൂന്ന് പേര്‍ , രണ്ട് വാഹനങ്ങളിലായി ചായം പൂശിയ നിശ്ചല ദൃശ്യങ്ങള്‍, ആറുപേര്‍ അടങ്ങുന്ന ചെണ്ടമേളം ഇത്രയുമായിരുന്നു ഓണം ടൂറിസം വാരാഘോഷത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് ഒരുക്കുന്നതിന് കൂടിയാല്‍ 25000 രൂപ മാത്രമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഹകരണ സ്ഥാപനങ്ങളും വ്യാപാരികളും നല്‍കിയ പണം ഒഴിവാക്കിയാല്‍ പോലും സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ ഒരു ലക്ഷം രൂപ എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്. സമാപന സമ്മേളനം നടന്ന സ്റ്റേജിന് 60000 രൂപയാണ് കണക്ക് കാണിച്ചിരിക്കുന്നത്. വൈകിട്ട് നടന്ന നാടന്‍ പാട്ട് സംഘത്തിന് 40000 നല്‍കി .
ഇടതുപക്ഷ പാര്‍ട്ടി നടത്തിയ ജൈവ ഗ്രാമം പരിപാടികളുടെ സ്റ്റേജായിരുന്നു സമാപന സമ്മേളനത്തിനായി തെരഞ്ഞെടുത്തത്. ഇത് തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പി.ഡി ജോസഫ് പറഞ്ഞു.
ജൈവഗ്രാം പരിപാടിയുടെ ആവശ്യത്തിനായി നിര്‍മിച്ചിരുന്ന ഒരു സ്റ്റേജ് കേവലം രണ്ട് മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുത്തതിന് ഇത്രയും തുക വേണ്ടിയിരുന്നോ എന്നാണ് ചോദ്യം ഉയരുന്നത് .
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് പൊതു പ്രവര്‍ത്തകരും വ്യാപാരികളും പറയുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."