മന്ത്രി ജി. സുധാകരന് അല്പത്വം ഉപേക്ഷിക്കണമെന്ന് അഡ്വ. എം. ലിജു
ആലപ്പുഴ: മന്ത്രിപദവിയുടെ മഹത്വം കണക്കിലെടുത്തെങ്കിലും അല്പത്വം ഉപേക്ഷിക്കാന്‍ ജി.സുധാകരന് തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രയോജനപ്രദമാകുന്ന ആലപ്പുഴ നഗരസഭയുടെ ഡയാലിസീസ് യൂണിറ്റ് ഉദ്ഘാടനവും, സമര്‍പ്പണവും തന്നിലേല്പിച്ചിട്ടും സ്വിച്ച് ഓണ്‍ കര്‍മ്മം കൂടി തനിക്ക് ലഭിക്കണം എന്ന ദുശ്ശാഢ്യം പിടിച്ച് ഉദ്ഘാടനചടങ്ങ് ബഹിഷ്കരിച്ച മന്ത്രിയുടെ നടപടി അങ്ങേയറ്റം വികലമായ മനസ്സിന്റെ സൂചനയാണെന്ന് ലിജു കുറ്റപ്പെടുത്തി. സി.പി.എം നഗരസഭ ഭരിച്ചിരുന്നപ്പോള്‍ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന കെ.സി വേണുഗോപാലിനേയും, യു.ഡി.എഫ് സംസ്ഥാന മന്ത്രിമാരേയും നഗരസഭാ പരിപാടികളില്‍ ഒരിക്കലും ക്ഷണിച്ചിട്ടില്ല എന്ന വസ്തുത സുധാകരന് മറന്നു പോകരുത്.
സംസ്ഥാനത്തിനാകെ മാതൃകയായ കേരളത്തിലെ ഒരു നഗരസഭ ആദ്യമായി ആരംഭിച്ച ഡയാലിസീസ് യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ജി.സുധാകരന് അമിതാധികാര ഭ്രാന്താണ്.
അധികാര സ്ഥാനത്തിരിക്കുന്നവര്‍ വച്ചുപുലര്‍ത്തേണ്ട ഔചിത്യവും, മിതത്വവും പുലര്‍ത്താത്ത ജി.സുധാകരനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ലിജു പറഞ്ഞു.ഡയാലിസീസ് യൂണിറ്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്താല്‍ ആലപ്പുഴ എം.പിക്ക് ദോഷം ഉണ്ടാകും എന്ന സുധാകരന്റെ പ്രസ്താവന തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. സുധാകരന്റെ ഭീഷണി പാദസേവകരോടും, അനുയായികളോടും മതിയെന്ന് ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."