നഗരവീഥികള്‍ അമ്പാടിയായി
കൂത്തുപറമ്പ്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ ഘോഷയാത്ര നടന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍നിന്നു ആരംഭിച്ച ഘോഷയാത്ര കൂത്തുപറമ്പ് ടൗണില്‍ സമാപിച്ചു. കണ്ണവം ടൗണ്‍, ചെറുവാഞ്ചേരി, പാനുണ്ട, പുന്നപ്പാലം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചും ഘോഷയാത്ര നടന്നു. ഇരിട്ടിയില്‍ 50തോളം കേന്ദ്രങ്ങളില്‍ ശോഭായാത്ര നടത്തി. കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, പയഞ്ചേരി വായനശാല പരിസരം. ലക്ഷ്മി നരസിംഹക്ഷേത്രം, മാടത്തില്‍ സ്‌ക്കുള്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നും ആരംഭി ച്ച ശോഭായാത്ര ഇരിട്ടി പഴയസ്റ്റാന്റ് പരിസരത്ത് സംഗമിച്ചു. പുന്നാട്, മീത്തലെ പുന്നാട്, പാറങ്ങോട്, ഐതപ്പൊയില്‍, ഊര്‍പ്പള്ളി, കല്ലംകോട്, ഇല്ലംമൂല, താവിലാക്കുറ്റി എന്നിവിടങ്ങളില്‍ നിന്നു ആരംഭിച്ച ശോഭായാത്ര പുന്നാട് ടൗണില്‍ സംഗമിച്ചു. തലശേരി പുന്നോല്‍ ശ്രീനാരായണമഠം, കല്ലായിത്തെരു സുബ്രഹ്മണ്യന്‍ കോവില്‍,തീയ്യര്‍കുന്ന് പാര്‍ത്ഥസാരഥി മഠം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്ര വുതിയ ബസ്റ്റാന്‍ഡില്‍ സമാപിച്ചു.
ശോഭായാത്രകളുടെ സംഗമം മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലക്ഷ്മണന്‍ വേങ്ങാട് ഉദ്ഘാടനം ചെയ്തു. ഒ.എം സജിത്ത് അധ്യക്ഷനായി.
പി.പി സുരേഷ്ബാബു, ആര്‍. ജയപ്രകാശ്, എസ്. ജയഗോപാല്‍, ഇ.കെ ഗോപിനാഥ് നേതൃത്വം നല്‍കി. ധര്‍മടത്ത് മേലൂര്‍ കലാമന്ദിരത്തിന് സമീപത്തു നിന്നാരംഭിച്ച ശോഭായാത്ര ധര്‍മടം കോറണേഷന്‍ പരിസരത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."