വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അറുതി
നടുവില്‍: വര്‍ഷങ്ങളായുള്ള നടുവില്‍ നിവാസികളുടെ ദുരിതത്തിന് അറുതിയാകുന്നു. നടുവില്‍ വില്ലേജ് ഓഫിസ് പുനര്‍ നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. വര്‍ഷങ്ങളായി വാടകകെട്ടിടത്തില് മാറിമാറി പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് അടുത്ത കാലത്താണ് പഞ്ചായത്ത് ഓഫിസിനു സമീപത്തെ കുടുംബശ്രീയുടെ കെട്ടിടത്തിലേക്ക് മാറ്റിയത്. നടുവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ ഓഫിസ് നിര്‍മിക്കുന്നത്.
മുന്‍പുണ്ടായിരുന്ന കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെയാണ് നടുവിലിലെ പഴയ ടാക്കീസിനടുത്തായി വാടക കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് മാറ്റിസ്ഥാപിച്ചത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇവിടെയായിരുന്നു വര്‍ഷങ്ങളോളം പിന്നീട് വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. ചോര്‍ന്നൊലിക്കുന്നതും സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്നതുമായ കെട്ടിടം മാറണമെന്നത് നാട്ടുകാരുടെയും ജീവനക്കാരുടെയും ഒരുപോലെയുള്ള ആവശ്യമായിരുന്നു. ഇതിനു അല്പം ആശ്വാസമായാണ് അടുത്തിടെ വില്ലേജ് ഓഫിസ് പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിലേക്കു മാറ്റിയത്. ഓഫിസിനായി പുതിയ സംവിധാനങ്ങളോടെയും സ്ഥലസൗകര്യത്തോടെയും കെട്ടിടം വരുന്നതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."