നോക്കുകുത്തിയായി മഞ്ഞപ്പുല്ലിലെ കംഫര്‍ട്ട് സ്റ്റേഷന്
ആലക്കോട്: കാപ്പിമല മഞ്ഞപ്പുല്ലില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന് നോക്കുകുത്തിയായി. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷം മുമ്പാണ് ആലക്കോട് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചത്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന വൈതല്‍മലയുടെ പ്രവേശന കവാടത്തിനു സമീപത്താണ് കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെയായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം കംഫര്‍ട്ട് സ്റ്റേഷന് ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല. ജലവിതരണത്തിനായി ടാങ്കും അനുബന്ധ സാമഗ്രികളും ഒരുക്കിയിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷന് ഇതുവരെയായിട്ടും എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."