സമൂഹ മാധ്യമങ്ങളുടെ ഉപയോഗം സമൂഹ നന്മയ്ക്കാവണം: നൗഫല്‍ അലി തങ്ങള്‍
കണ്ണൂര്‍: വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഗുണകരമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്താന്‍ സമൂഹം മുന്നോട്ട് വരണമെന്ന് പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രീ- സൈക്കോണ്‍ സൈബര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യ നന്‍മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് എല്ലാ കണ്ടുപിടിത്തങ്ങളും. എന്നാല്‍ അതിന്റെ ദുരുപയോഗം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവമാധ്യമങ്ങളെ കരുതലോടെ ഉപയോഗിച്ചാല്‍ മാത്രമേ കരുത്തുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു. ഐ.ടി വിദഗ്ധനും ട്രെയിനറുമായ ഷംറീസ് ഉസ്മാന്‍ വിഷയാവതരണം നടത്തി. കെ.വി അബൂബക്കര്‍ യമാനി അധ്യക്ഷനായി. ബഷീര്‍ അസ്അദി നമ്പ്രം, മൊയ്തു ഹാജി പാലത്തായി, എസ്.കെ ഹംസ ഹാജി, അഹ്മദ് തേര്‍ളായി, എ.പി ഇസ്മാഈല്‍, അസലം പടപ്പേങ്ങാട്, അശ്രഫ് ബംഗാളി മൊഹല്ല, ഇഖ്ബാല്‍ മുട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."