പെട്രോള്‍ ബങ്ക് മാനേജരെ തലക്കടിച്ച് കവര്‍ച്ച പ്രതികളെ കൊണ്ടുവന്നു തെളിവെടുത്തു
തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് മാനേജരെ തലക്കടിച്ച് പണം കവര്‍ന്ന കേസിലെ പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.
പയ്യന്നൂര്‍ രാമന്തളിയിലെ മിഥുന് കൃഷ്ണന് (24), പയ്യന്നൂര്‍ തയിനേരിയിലെ മുഹമ്മദ് സവാദ് ഖാന് (19), മംഗളൂരു ബഡ്വാളിലെ ഉബൈദ് (20) എന്നിവരെയാണ് സി.ഐ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ഉച്ചയോടെയാണ് പൊലിസിനു വിട്ടുനല്‍കിയത്.
കഴിഞ്ഞ രണ്ടിനു ചൊവ്വാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് പെട്രോള്‍ ബങ്ക് അടച്ച് സ്കൂട്ടറില്‍ പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലേക്കു പോവുകയായിരുന്ന രാമകൃഷ്ണനെ കുണിയന്‍ എടാട്ടുമ്മല്‍ റോഡില്‍ വച്ച് തലക്കടിച്ച് താഴെയിട്ട് പണമടങ്ങുന്ന ബാഗും രാമകൃഷ്ണന് ഉപയോഗിച്ച സ്കൂട്ടറുമായി കടന്നുകളഞ്ഞത്.
ഏഴിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
3.16 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."