ജി.എസ്.ടിയിലൂടെ സ്വരൂപിച്ച പണം കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കണം: എം.കെ മുനീര്‍
കാസര്‍കോട്: ജി.എസ്.ടിയിലൂടെ സ്വരൂപിച്ച പണം കുടിശ്ശികയുള്ള കര്‍ഷക തൊഴിലാളി പെന്‍ഷന്‍വിതരണത്തിന് ഉപയോഗപ്പെടുത്തണമെന്നു മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ എം.കെ മുനീര്‍. കര്‍ഷക ദ്രോഹമുള്‍പ്പെടെയുള്ള ജനവിരുദ്ധ വിഷയങ്ങളില്‍ പരസ്പരം മത്സരിക്കുന്ന കേന്ദ്ര-കേരള സണ്ടര്‍ക്കാരുകള്‍ക്കെതിരേയുള്ള ഏതു സമരത്തിനും മുസ്‌ലിം ലീഗ് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലകള്‍ തോറും നടത്തുന്ന സമര പ്രഖ്യാപന ഭാഗമായി കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ പെരുകിവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു പലതിനെയും പോലെ കര്‍ഷകദ്രോഹനിലപാടുകളിലും പിണറായി മോദിയോടു മത്സരിക്കുകയാണ്. കൃഷിഭവനുകള്‍ പൂട്ടി വളവും വിത്തുകളും കിട്ടാത്തതും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വില ലഭിക്കാത്തതുമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
കര്‍ഷക പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിച്ചതു യു.ഡി .എഫ് ആയതിനാല്‍ നല്‍കാതെ താമസിപ്പിച്ച് എട്ടുകാലി മമ്മൂഞ്ഞി ചമയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രസിഡന്റ് എം. കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി മമ്മു, ട്രഷറര്‍ എം.എസ് മുഹമ്മദ് കുഞ്ഞി,ആക്ടിങ് സെക്രട്ടറി ശ്യാം സുന്ദര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."