HOME
DETAILS
MAL
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തിന് ധാരണ
backup
September 13 2017 | 06:09 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായത്തിനു ധാരണ. വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനും ധാരണയായി. കെ.പി.സി.സി അംഗങ്ങളെ ഈ മാസം 20 ന് മുന്‍പ് തീരുമാനിക്കും. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ നടത്തിയ യോഗത്തിലാണ് സമവായത്തിന് ധാരണയായത്.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.
നേതൃസ്ഥാന വിവാദം കത്തി നില്‍ക്കെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്നു ചേരും. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലാണ് യോഗം. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ ചര്‍ച്ചാവിഷയം. ഒക്ടോബര്‍ 11 നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."