അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങളായി ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍
പുതുശ്ശേരി: വാളയാര്‍- വടക്കഞ്ചേരി ദേശീയ പാതയിലെ സര്‍വീസ് റോഡുകള്‍ അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങളാവുന്നത് മറ്റു വാഹനയാത്രകള്‍ക്ക് ദുരിതമാകുന്നു. നവീകരണം നടത്തിയ ദേശീയ പാതകളുടെ ഇരുവശത്തുള്ള സര്‍വീസ് റോഡുകളിലാണ് കൂറ്റന്‍ ട്രെയിലറുകളടക്കമുള്ള ചരക്കുവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത്തരം വാഹനങ്ങള്‍ സര്‍വീസ് റോഡുകള്‍ അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങളാക്കിയിട്ടും ബന്ധപ്പെട്ടവര്‍ക്ക് നടപടിയെടുക്കുന്നില്ല.
വല്ലപ്പോഴും പരാതി ഉയരുമ്പോള്‍ മാത്രം പരിശോധനക്കെത്തുന്ന പൊലിസിന്റെ നയം അനധികൃത പാര്‍ക്കിങ്ങുകള്‍ക്ക് സഹായകരമാവുകയാണ്. പുതുശ്ശേരി ജങ്ഷന്‍ മുതല്‍ കൂട്ടുപാതവരെയും ചന്ദ്രനഗര്‍ ജങ്ഷന്‍ മുതല്‍ കുഴല്‍മന്ദം വരെയുമുള്ള സര്‍വീസ് റോഡുകളാണ് ലോറിക്കാരുടെ അധീനതയിലുള്ളത്. ഇതുമൂലം ഇതര വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ ഏറെ പാടുപെടേണ്ടിവരുന്ന അവസ്ഥയാണ്.
കൂടുതല്‍ സമയം ഇത്തരത്തില്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും വാക്കുതര്‍ക്കത്തിന് വരെ ഇടവരുത്താറുണ്ട്. അനധികൃത പാര്‍ക്കിങ്ങുകള്‍ മൂലം ചന്ദ്രനഗര്‍ മുതല്‍ മണപ്പുള്ളിക്കാവ് വരെയുള്ള റോഡില്‍ നിന്ന് കാടാംങ്കോട് ഭാഗത്തേക്ക് തിരിയാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നാണ് പറയുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് ഭാഗത്തും ഇതേ സ്ഥിതിയായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ലോറികളുടെ ഇത്തരത്തിലുള്ള ദീര്‍ഘസമയ പാര്‍ക്കിങ് മൂലം റോഡിന്റെ പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമാവുമെന്നാണ് പറയപ്പെടുന്നത്. അഴുക്കുചാലുകള്‍ക്കു മുകളിലെ സ്ലാബില്‍ ലോറികളുടെ ടയര്‍ കയറ്റിനിര്‍ത്തുന്നതു മൂലം മിക്ക സ്ലാബുകളും തകര്‍ച്ചയുടെ വക്കിലുമാണ്. ചിലയിടങ്ങളില്‍ തകര്‍ന്ന സ്ലാബുകള്‍ ഇപ്പോഴും നന്നാക്കാതെ കിടക്കുകയാണ്. ദേശീയപാതയോരത്തുള്ള മിക്ക വര്‍ക്കുഷോപ്പുകളില്‍ നന്നാക്കാനെത്തുന്ന വാഹനങ്ങള്‍ മിക്കതും സര്‍വീസ് റോഡുകളിലാണ് നിര്‍ത്തിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."