ആന ചെരിയാന്‍ കാരണം ഗര്‍ഭധാരണത്തിനിടെ ആന്തരികാവയവത്തിന് സംഭവിച്ച ക്ഷതമെന്ന്
വെള്ളിക്കുളങ്ങര: ആന ചെരിയാന്‍ കാരണം ഗര്‍ഭധാരണത്തിനിടെ ആന്തരികാവയവത്തിന് ക്ഷതം സംഭവിച്ചത് മൂലമെന്ന് ചാലക്കുടി ഡി.എഫ്.ഒ ആര് കീര്‍ത്തി, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ടി.എസ് മാത്യു അറിയിച്ചു.
വെള്ളിക്കുളങ്ങര സംരക്ഷിത വനത്തില്‍ നായാട്ടുകുണ്ട് തടയണക്ക് സമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്ണാനയെ കോന്നിയില്‍ നിന്നെത്തിയ സര്‍ക്കാര്‍ വെറ്ററിനറി സര്ജന് സി എസ് ജയകുമാറിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം അറിയിച്ചതാണിത്.
ആനക്ക് 35 വയസ്സോളം പ്രായം ഉള്ളതായി ഡോക്ടര്‍ പറഞ്ഞതായും വനം വകുപ്പ് അധികുതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആനയെ വനത്തില്‍ തന്നെ സംസ്കരിച്ചു. ഞായറാഴ്ച വൈകീട്ട് ആണ് പതിവ് പെട്രോളിങ്ങിനിടെ ഒരു ദിവസം പഴക്കമുള്ള ആനയുടെ ജഡം നായാട്ടുകുണ്ട് തടയണയില്‍ വനം വന്യ ജീവി വകുപ്പ് ജീവനക്കാര്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."