കൂട്ടബലാത്സംഗക്കേസില്‍ ആറ് പേര് അറസ്റ്റില്‍
ഗുരുവായൂര്‍ : കൂട്ട ബലാത്സംഗക്കേസില്‍ ആറു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസ് അറസ്റ്റ് ചെയ്തു . ഗുരുവായൂര്‍ വടക്കേ നടയിലുള്ള വൈറ്റ് ഹക്സ് എന്ന ഫ്ലാറ്റില്‍ വെച്ച്, ഹോം നഴ്സായി ജോലി ചെയ്യുന്ന സ്ത്രീയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ചാവക്കാട് തിരുവത്ര പാണ്ടികശാല പറമ്പില്‍ മുഹമ്മദ് അലി മകന് അലി (52), കടപ്പുറം ഇരട്ടപുഴ കള്ളാമ്പി ഹൗസില്‍ അലി മകന് മുത്തു (43), തൊഴിയൂര്‍ വടക്കെപ്പാട്ടില് അച്യുതന് മകന് വിനീഷ് (38), പൂവത്തൂര്‍ മമ്മസ്രായിഇല്ലത്ത് കുഞ്ഞുമുഹമ്മദ് മകന് അബൂബക്കര്‍ (50) കടപ്പുറം ഇരട്ടപുഴ പുതുവീട്ടില്‍ അമ്മുണ്ണി മകന് ആല്യാമുണ്ണി (45) എന്നിവരെയാണ് ഗുരുവായൂര്‍ ടെന്പിള് പൊലിസ് സ്റ്റേഷനിലെ സി ഐ .യു.എച്ച് സുനില്‍ദാസും സംഘവും അറസ്റ്റ് ചെയ്തത്. അലി, വിനീഷ്, സതീഷ്, മുത്തു എന്നിവര്‍ ഹോം നഴ്സായ സ്ത്രീയെ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടി കൊണ്ടു വന്ന് ഗുരുവായൂരിലെ ഫ്ലാറ്റില്‍ താമസിപ്പിച്ച് സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ മറ്റുള്ളവരും ചേര്‍ന്ന് പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചു.
ആവശ്യം കഴിഞ്ഞ ശേഷം സ്ത്രീയെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടുകയായിരുന്നു , അവിടെ നിന്നും ഇവര്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലിസ് എത്തി സ്റ്റേഷനില്‍ കൂട്ടി കൊണ്ട് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിലെ മറ്റ് പത്തോളം പ്രതികളെ പൊലിസ് അന്വേഷിച്ച് വരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുന്‍പാകെ ഹാജരാക്കി . സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി എസ് അനില്‍കുമാര്‍., സിവില്‍ പൊലിസ് ഓഫിസര്‍ കെ.വി സുഗതന്., സിവില്‍ പൊലിസ് ഓഫീസര്‍ പ്രീബു, വനിതാ സിവില്‍ പോലിസ് കെ. സ്മിത. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."