നഗരം അമ്പാടിയായി
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ബാലദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര നഗരത്തെ അമ്പാടിയുടെ പ്രതീതിയിലാക്കി. ഓടക്കുഴലും കിരീടവുമായി ഉണ്ണിക്കണ്ണന്മാര്‍ അണിചേര്‍ന്നപ്പോള്‍ അനന്തപുരി യഥാര്‍ഥത്തില്‍ അമ്പാടിയായി മാറുകയായിരുന്നു.
ആയിരക്കണക്കിന് ബാലികാ ബാലന്മാര്‍ അണിനിരന്ന മഹാ ശോഭായാത്ര പാളയം ഗണപതിക്ഷേത്രത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.
മ്യൂസിയം, മസ്‌ക്കത്ത് ഹോട്ടല്‍, എല്‍.എം.എസ്, വാന്റോസ് റോഡ്, പ്രസ്‌ക്ലബ്, ജനറല്‍ ആശുപത്രി തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉപ ശോഭായാത്രകള്‍ പാളയം ഗണപതിക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി മാറുകയായിരുന്നു. സംഗമ ശോഭായാത്ര ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം സംസ്ഥാന സമിതി അംഗം ഡി. നാരായണശര്‍മ ജയന്തിസന്ദേശം നല്‍കി. മഞ്ഞപ്പട്ടുടുത്ത് ഓടക്കുഴലും മയില്‍പ്പീലി കിരീടവും ചൂടി ഒക്കത്തിരിക്കുന്ന ഒന്നര വയസുമുതലുള്ള ശ്രീകൃഷ്ണന്മാരും ഗോപികമാരും മുതല്‍ അല്‍പം മുതിര്‍ന്ന കണന്മാര്‍ വരെ ഘോഷയാത്രയില്‍ അണി നിരന്നു.
കുറേ ദൂരം നടന്നതോടെ ചിലര്‍ക്ക് ക്ഷീണം. പിന്നെ അച്ഛനമ്മമാരുടെ തോളേലേറിയായി യാത്ര.
ഇവര്‍ക്ക് നാരാങ്ങാവെള്ളവും ബിസ്‌കറ്റുമായി സംഘാടകരും സജീവമായി. ഘോഷയാത്രയ്‌ക്കൊപ്പം ശ്രീകൃഷ്ണ ലീലകള്‍ വിളിച്ചോതുന്ന ഫ്‌ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും കടന്നു പോയി.
വഴുതക്കാട്, വിമന്‍സ്‌കോളജ് റോഡ്, പ്രസ്‌ക്ലബ് റോഡ്, പാളയം, സെക്രട്ടറിയേറ്റ് തുടങ്ങി ഈസ്റ്റ് ഫോര്‍ട്ട് വരെ റോഡിനിരുവശത്തും ശേഭായാത്രകാണാന്‍ നൂറുകണക്കിനു പേര്‍ തടിച്ചുകൂടിയിരുന്നു.ശോഭാ യാത്രകള്‍ക്കു മുന്നിലായി മുത്തുക്കുടയേന്തിയ ബാലികാബാലന്മാരും ചെണ്ടമേളവും പഞ്ചവാദ്യവും നിശ്ചല ദൃശ്യങ്ങളും അണിനിരന്നു.
ഘോഷയാത്ര കടന്നു പോകുന്ന വീഥികളില്‍ ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി പൊലിസിനെ വിന്യസിച്ചിരുന്നു.
പുത്തരിക്കണ്ടം മൈതാനിയില്‍ പ്രത്യേകം കജ്ജമാക്കിയ അമ്പാടിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ പൂജ നടത്തിയതോടെയാണ് ശോഭാ യാത്രയ്ക്കു സമാപനമായത്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."