HOME
DETAILS

രാജ്യത്തിന് അഭിമാനമാണ് വലുത്; കടകംപള്ളിയുടെ യാത്രാവിലക്കില്‍ വിശദീകരണവുമായി കേന്ദ്രം

  
backup
September 13 2017 | 08:09 AM

89632486543268145-2

തിരുവനന്തപുരം: ചൈനയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി വി.കെ സിങ്. മന്ത്രിയ്ക്ക് യാത്രാനുമതി നിഷേധിച്ചത് രാജ്യത്തിന്റെ അന്തസ്സ് കണക്കിലെടുത്താണെന്ന് വി.കെ സിങ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ്. ചൈനയില്‍ താഴ്ന്ന പദവിയില്‍ ഉള്ളവരുമായാണ് മന്ത്രി ചര്‍ച്ച നടത്താനിരുന്നത്. ഇത് രാജ്യത്തിന് അഭിമാനകരമല്ലെന്നും രാജ്യത്തിന് അഭിമാനമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പോവാനിരുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്ത് കേരളത്തിലെ മന്ത്രിക്കു മാത്രമായിരുന്നു ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago