എന്‍.ആര്‍.ഐ വിവാഹങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകുന്ന മേഖലകള്‍ വ്യാപിച്ചുവരികയാണ്. എന്‍.ആര്‍.ഐ വിവാഹങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ് മന്ത്രിതല കമ്മിറ്റി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശത്ത് താമസമുള്ളവരുടെ കല്യാണങ്ങള്‍ക്കാണ് ഇതു ബാധകമാവുക.
വിദേശത്ത് സ്ത്രീധന പ്രശ്‌നങ്ങളും അതിക്രമങ്ങളും നേരിടുന്നത് തടയാന്‍ ഇത് ആവശ്യമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. എന്‍.ആര്‍.ഐകളെ ആധാറില്‍ ചേര്‍ക്കുന്നതിനു വേണ്ടി യു.ഐ.എ.ഐ നയം രൂപീകരിച്ചു കൊണ്ടിരിക്കെയാണ് പുതിയ ശുപാര്‍ശ വന്നിരിക്കുന്നത്. നിലവില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും, സാധുത വിസയുള്ള വിദേശികള്‍ക്കും ആധാര്‍ നമ്പറിനു വേണ്ടി എന്റോള്‍ ചെയ്യാം.
എന്‍.ആര്‍.ഐകള്‍ക്കു മാത്രമാണ് പുതിയ ശുപാര്‍ശ ബാധകമാവുക. ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്ക് ഇതു ചെയ്യേണ്ടി വരില്ല.
എന്‍.ആര്‍.ഐകള്‍ക്ക് അവിടെ കൃത്യമായ വിലാസമില്ലാത്തതിനാല്‍ നോട്ടീസ് നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്നുവെന്നാണ് വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വീക്ഷണം. 2005 നും 2015 നും ഇടയില്‍ 1300 പരാതികള്‍ എന്‍.ആര്‍.ഐ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."