മലപ്പുറം പാസ്‌പോര്ട്ട് ഓഫിസ് അടയ്ക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം
ജിദ്ദ: മലപ്പുറം പാസ്‌പോര്ട്ട് ഓഫിസ് അടച്ചു പൂട്ടി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെ എം സി സി വര്‍ക്കിംഗ് കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട്ആവശ്യപ്പെട്ടു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളും ഹജ്ജ് ഉംറ തീര്‍ഥാടകരും ഉള്ളത് മലപ്പുറം ജില്ലയില്‍നിന്നായതു കൊണ്ട് പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ രണ്ടിന് കോട്ടക്കലില്‍ നടത്തുന്ന പ്രവാസി കുടുംബ സംഗമം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും കെ എം സി സി ഹജ്ജ് സെല്ലിന് കീഴില്‍ ഹജ്ജ് വളന്റിയര്‍മാരായി സേവനംചെയ്തവരെ ആദരിക്കും. ഷറഫിയ്യയില്‍ വെച്ച് നടന്ന യോഗം ഹാഫിസ് ജാഫര്‍ വാഫി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ്കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ പൊന്മള , റസാഖ് വെണ്ടല്ലൂര്‍, അബ്ബാസ് വളാഞ്ചേരി, മുഹമ്മദ് റാസില്‍, ശരീഫ് കൂരിയാട് , അന്‍വര്‍ സാദത് കുറ്റിപ്പുറം, നാണി ഇസ്ഹാഖ്, റാഫി വളാഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."