അറ്റകുറ്റപ്പണി: മലബാറില്‍ ട്രെയിനുകളുടെ വൈകിയോട്ടം
കോഴിക്കോട്: പാലക്കാട് ഡിവിഷനു കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി ആരംഭിച്ചതിനു പുറമെ മലബാറില്‍ ട്രെയിനുകളുടെ വൈകിയോട്ടം തുടങ്ങി. ഇന്നലെ ആരംഭിച്ച അറ്റകുറ്റപ്പണി 20 വരെ തുടരും.
കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഇന്നലെ വൈകിയത്. ഇന്നലെ പുറപ്പെട്ട കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ് ഒരുമണിക്കൂറും നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് രണ്ടുമണിക്കൂറോളവും മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒരുമണിക്കൂറും തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് ഒന്നരമണിക്കൂറോളവും വൈകി.
16, 19 തിയതികളില്‍ ലോക്മാന്യതിലക് -കൊച്ചുവേളി എക്‌സ്പ്രസ് രണ്ടുമണിക്കൂറും നിസാമുദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് 18നു രണ്ടു മണിക്കൂറും 18നു യശ്വന്ത്പൂര്‍-മംഗളൂരു എക്‌സ്പ്രസ് 25 മിനിറ്റും വൈകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."