HOME
DETAILS
MAL
ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡായി എംആധാര്‍ അനുവദിച്ചു
backup
September 14 2017 | 01:09 AM
കൊച്ചി : ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയായി എംആധാര്‍ അനുവദിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. യു.ഐ.ഡി.എ.ഐ വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ആധാര്‍ കാര്‍ഡാണ് എംആധാര്‍. ഈ ആപ്പിലൂടെ വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. റെയില്‍ ആവശ്യങ്ങള്‍ക്ക് ആധാര്‍ കാണിക്കുന്നതിന് വ്യക്തികള്‍ ആപ്പ് തുറന്ന് അതില്‍ തന്റെ പാസ്‌വേഡ് നല്‍കേണ്ടതായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."