കുടകില്‍ സിഗ്നല്‍ ശേഷി വര്‍ധിപ്പിച്ച് ബി.എസ്.എന്‍.എല്‍
മടിക്കേരി: കുടക് ജില്ലയില്‍ ടവറുകളില്‍ സിഗ്നല്‍ പ്രസരണ ശേഷി വര്‍ധിപ്പിച്ച് ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥാപിച്ച 187 ടവറുകളില്‍ നിന്ന് 99 ടവറുകള്‍ 3 എ കാറ്റഗറിയാക്കി ഉയര്‍ത്തുമെന്ന് ജില്ലാ ടെലിഫോണ്‍ ഓഫിസര്‍ ശ്യാമള ഭട്ട് അറിയിച്ചു. 65 ടവറുകളില്‍ മൂന്ന് എ സൗകര്യം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 34 എണ്ണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പലയിടത്തും നെറ്റ്വര്ക്കില്ലാത്തതിനെത്തുടര്ന്ന് ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെല്ലാം മറ്റു കമ്പനികളുടെ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് ബി.എസ്.എന്‍.എല്‍ സിഗ്നല്‍ പ്രസരണ ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ബി.എസ്.എന്‍.എല്‍ സേവനം ഉപേക്ഷിച്ച് ആറായിരത്തോളം പേര് ഇതര മൊബൈല്‍ ഉപഭോക്താക്കളായെന്നും, നിലവില്‍ പുതിയ സംവിധാനം സജ്ജമായതോടെ എട്ടായിരത്തോളം പുതിയ കണക്ഷനുകള്‍ ലഭിച്ചുവെന്നും ശ്യാമള ഭട്ട് പറഞ്ഞു. കൂടാതെ 54 പുതിയ 2 എ ടവറു കള്‍ സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടെന്നും അതോടുകൂടി ജില്ലയിലെ മിക്ക ഗ്രാമങ്ങളിലും ബി.എസ്.എന്‍.എല്‍ സൗകര്യം എത്തിക്കാനാകുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."