HOME
DETAILS
MAL
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
backup
September 14 2017 | 01:09 AM
തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കും. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനം. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
26ന് സെക്രട്ടേറിയറ്റിനും ഏജീസ് ഓഫീസിനും മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര് പങ്കെടുക്കും. മദ്യശാലകളുടെ ദൂരപരിധി കുറച്ചതിലും കോവളം കൊട്ടാരം കൈമാറ്റം ചെയ്ത തീരുമാനത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി നടത്തുന്ന സമരം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."