എ.എം.എം.ആര്‍.സി: കരാര്‍ നിയമനം
കോട്ടയം: എം.ജി സര്‍വകലശാല അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സെന്ററില്‍ (എ.എം.എം.ആര്‍.സി) കരാറടിസ്ഥാനത്തില്‍ പ്രൊജക്ട് കാലാവധി തീരുന്നതുവരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍:
സയന്റിഫിക് അസോസിയേറ്റ്:
ഒരു ഒഴിവ് (ജനറല്‍)
പ്രതിമാസം 20,000 രൂപ.
യോഗ്യത: പി.എച്ച്.ഡി (കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, മെറ്റീരിയല്‍സ് കെമിസ്ട്രി, മെറ്റീരിയല്‍സ് എന്‍ജിനിയറിങ്), പോസ്റ്റ് ഡോക്ടറല്‍ പ്രവൃത്തിപരിചയം അഭിലഷണീയം.
പി.എച്ച്.ഡി റിസര്‍ച്ച് ഫെലോ:
അഞ്ച് ഒഴിവുകള്‍. ജനറല്‍ 03, ഈഴവ 01, എസ്.സി 01
പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ്.
യോഗ്യത: എം.എസ്.സി കെമിസ്ട്രി, ഫിസിക്‌സ്, എം.ടെക്, എം.ഇ (കെമിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെറ്റീരിയല്‍സ് എന്‍ജിനിയറിങ് ഇവയിലേതെങ്കിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. യു.ജി.സി, സി.എസ്.ഐ.ആര്‍, നെറ്റ്, ഗേറ്റ് യോഗ്യതകള്‍ അഭിലഷണീയം.
ലബോറട്ടറി അസിസ്റ്റന്റ്:
ഒരു ഒഴിവ് (ജനറല്‍)
പ്രതിമാസം വേതനം 10,000 രൂപ.
യോഗ്യത: ബി.എസ്.സി കെമിസ്ട്രി, ഫിസിക്‌സ്, കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യം.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിശദമായ ബയോഡാറ്റയും സഹിതം ഓണററി ഡയറക്ടര്‍, അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സെന്റര്‍ (എ.എം.എം.ആര്‍.സി), എം.ജി സര്‍വകലാശാല, പി.ഡി.ഹില്‍സ് പി.ഒ, കോട്ടയം പിന്‍ 686560 എന്ന വിലാസത്തില്‍ 19നു മുന്‍പായി തപാല്‍ മുഖേന അപേക്ഷിക്കണം.
ഈ തസ്തികകളിലേക്ക് 2015 ഓഗസ്റ്റ് 18നും സെപ്റ്റംബര്‍ 23നും പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ട്. പ്രസ്തുത വിജ്ഞാപനപ്രകാരം അപേക്ഷിച്ചിരുന്നവരില്‍ താല്‍പര്യമുള്ളവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷാ ഫീസ് ഇല്ല. 09567544740, 9446321260.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."