HOME
DETAILS

കോണ്‍ഗ്രസില്‍ വെടിനിര്‍ത്തി സമവായത്തിനു നീക്കം; ഇടഞ്ഞ് സുധീരന്‍

  
backup
September 14 2017 | 01:09 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d



തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃതര്‍ക്കത്തില്‍ വെടിനിര്‍ത്തല്‍. തര്‍ക്കം അവസാനിപ്പിക്കാനും കെ.പി.സി.സി സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താനും നേതാക്കള്‍ക്കിടയില്‍ ധാരണയായി. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും സമവായത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദേശം അംഗീകരിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രതിപക്ഷനേതാവിനെ മാറ്റണമെന്ന ആര്‍.എസ്.പി നേതാവ് എ.എ അസീസിന്റെ അഭിപ്രായത്തെ കെ. മുരളീധരന്‍ പരസ്യമായി അനുകൂലിക്കുകയും വി.ഡി സതീശന്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് തര്‍ക്കം സജീവമായത്. എന്നാല്‍ ചൊവ്വാഴ്ച രാത്രി എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ ചര്‍ച്ച നടത്തി തര്‍ക്കം നിര്‍ത്താന്‍ ധാരണയിലെത്തുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കാനും ധാരണയായി.
ഇക്കാര്യം ഇന്നലെ രാഷ്ട്രീയകാര്യ സമിതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ മുതിര്‍ന്ന നേതാക്കളധികവും അനുകൂലിച്ചെങ്കിലും വി.എം സുധീരന്‍ എതിര്‍ത്തു. സമവായത്തിലൂടെ സ്ഥാനങ്ങള്‍ വീതംവയ്ക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യ രീതിയില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുധീരന്‍ വാദിച്ചു. എന്നാല്‍ നേരത്തെ സംഘടനയില്‍ തുറന്ന തെരഞ്ഞെടുപ്പു തന്നെ നടക്കണമെന്ന് വാദിച്ചിരുന്ന ഉമ്മന്‍ ചാണ്ടി പോലും സമവായത്തെ അനുകൂലിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാണ് തീരുമാനം. മുരളീധരന്റെ പരസ്യ പ്രസ്താവനെയെ പി.സി ചാക്കോയും ഷാനിമോള്‍ ഉസ്മാനും രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശിച്ചു. എന്നാല്‍ താന്‍ ചെന്നിത്തലയ്‌ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ഏതു പദവിയും വഹിക്കാന്‍ യോഗ്യനാണെന്നു മാത്രമാണ് പറഞ്ഞതെന്നും മുരളി വിശദീകരിച്ചു.
ഒക്‌ടോബര്‍ ആദ്യവാരത്തോടെ ഭാരവാഹികളെ നിശ്ചയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് പദവിക്ക് അര്‍ഹരായ ഒരു ഡസനിലധികം നേതാക്കളുണ്ട്. സജീവമായി പ്രവര്‍ത്തിക്കുന്നവരെയാവും നേതൃത്വത്തിലേക്കു പരിഗണിക്കുക. ഈ മാസം 18നു ശേഷം എ.ഐ.സി.സി നിയോഗിച്ച റിട്ടേണിങ് ഓഫീസര്‍ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാവില്ല.
റിട്ടേണിങ് ഓഫീസര്‍ നേതാക്കളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. ഒക്‌ടോബര്‍ അഞ്ചിനു മുന്‍പ് കെ.പി.സി.സിയുടെ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണയായി. കെ.പി.സി.സിക്ക് 21 ഭാരവാഹികളാണ് വേണ്ടണ്ടത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും ഹസന്‍ പറഞ്ഞു.
സമവായത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രധാന പദവികളിലെല്ലാം ധാരണയുണ്ടാക്കാനാണിത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  13 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  13 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  13 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  13 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago