HOME
DETAILS
MAL
നാഥുലാ ചുരം തുറക്കാന്‍ സന്നദ്ധമെന്ന് ചൈന
backup
September 14 2017 | 01:09 AM
ഗാങ്ടോക്ക്: നാഥുലാ ചുരം വീണ്ടും തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയാറാണെന്ന് ചൈന അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദോക് ലാ സംഘര്‍ഷത്തില്‍ അയവ് വന്നതിനു ശേഷം ഇതാദ്യമായാണ് ചൈനയില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാകുന്നതെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
ദോക് ലായില്‍ സൈനിക നടപടിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ പകുതിയോടെയാണ് നാഥുലാ ചുരം ചൈന അടച്ചത്. അത് വഴിയുളള്ള കൈലാസ മാനസ സരോവര്‍ യാത്രയും ചൈന തടഞ്ഞിരുന്നു. ബ്രിക്സ് ഉച്ചകോടിയ്ക്ക് മുന്‍പു തന്നെ ദോക് ലായില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതിനെ തുടര്‍ന്ന് സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് ബ്രിക്സ് ഉച്ചകോടിയിലെ ചര്‍ച്ചകള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."