HOME
DETAILS
MAL
അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
backup
September 14 2017 | 01:09 AM
ഭോപ്പാല്‍:സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് ശൗചാലയത്തിന് പുറത്ത് വിസര്‍ജനം നടത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. അശോക് നഗര്‍ ജില്ലയിലെ ബുദേര ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യപകനെയാണ് നിയമലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് മിഷന് വിരുദ്ധമായിട്ടാണ് അധ്യാപകന് പെരുമാറിയതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഡ് ചെയ്തതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."