വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസ്: വിചാരണ ഹരിയാനക്ക് പുറത്തേക്ക് മാറ്റണമെന്ന് റയാന് ഗ്രൂപ്പ്
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ റയാന് ഇന്‍ര്‍നാഷണല്‍ സ്കൂളില്‍ ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹരിയാനക്ക് പുറത്തെ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റയാന് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
അതിനിടയില്‍ റയാന് ഗ്രൂപ്പ് മേധാവി മുന്‍കൂര്‍ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗുഡ്ഗാവിലെ സോഹ്നയിലെ വിചാരണ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകനായ കെ.ടി.എസ് തുളസി മുഖേനയാണ് റയാന് ഗ്രൂപ്പ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ് റോയ്, എം. എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് ഈ മാസം 18ലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."