HOME
DETAILS

കാഞ്ച ഐലയ്യയുടെ പുസ്തകം നിരോധിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ നീക്കം

  
backup
September 14 2017 | 01:09 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a-%e0%b4%90%e0%b4%b2%e0%b4%af%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%82


ന്യൂഡല്‍ഹി: പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ പുസ്തകം 'വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്‌സ്' (വൈശ്യന്‍മാര്‍ സാമൂഹിക കള്ളക്കടത്തുകാര്‍) നിരോധിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നീക്കം. നിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാന ഡി.ജി.പി എന്‍. സാംബശിവ റാവുവിനെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി.
ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ പുസ്തകം നിരോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ജഗയ്യപേട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ വൈശ്യ സമുദായം ഇന്നലെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പുസ്തകം നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ക്രമസമാധാനമാണ് ഏറ്റവും പ്രധാനമെന്നും ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ പുസ്തകം നിരോധിക്കണമെന്നും മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് കാഞ്ചക്കെതിരേ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഭീഷണികളെ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്റെ തലച്ചോര്‍ ബുള്ളറ്റുകളെ ഭയപ്പെടുന്നില്ല, ജീവിച്ചിരിക്കുന്നിടത്തോളം കാലം അംബേദ്കര്‍ അനുയായികള്‍ക്കു വേണ്ടി എഴുതികൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിന്റെ പേരും മറ്റു ചിലഭാഗങ്ങളും അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് കാഞ്ചക്കെതിരേ പ്രതിഷേധമുയര്‍ന്നത്. പുസ്തകമിറക്കിയതിന്റെ പേരില്‍ ആര്യ-വൈശ്യ സമുദായക്കാര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഐലയ്യയുടെ എഴുത്തുകള്‍ വ്യത്യസ്ത ജാതികളെയും ദൈവങ്ങളെയും അപമാനിച്ചതായി സംഘടനയുടെ നേതാവ് കോത്തഗിരി ദൈവധീനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  11 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  11 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  11 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago