ഖത്തര്‍ ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു: സഊദി സഖ്യ രാഷ്ട്രങ്ങള്‍
റിയാദ്: ഖത്തര്‍ ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി സഊദി സഖ്യ രാഷ്ട്രങ്ങള്‍. യു.എന്‍ മനുഷ്യാവകാശ രക്ഷാ സമിതിയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് സഊദി സഖ്യ രാഷ്ട്രങ്ങളായ ബഹ്റൈന്‍, യു.എഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മറുപടിയുമായി രംഗത്തെത്തിയത്.
ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയെന്നത് ഖത്തറിന്റെ പതിവു രീതിയാണ്. തങ്ങള്‍ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ യു.എന്‍ മനുഷ്യാവകാശ രക്ഷാ സമിതിയിലെ പ്രസ്താവന ആഗോള സമൂഹത്തിനു മുന്നില്‍ പ്രതിഛായ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമമാണെന്നും സഖ്യം ആരോപിച്ചു.
സത്യസന്ധമായ നിലപാടുകളാണ് ഖത്തറിന്റെ ഭാഗത്തു നിന്നുമുണ്ടണ്ടാകേണ്ടണ്ടിയിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടത് പോലെ ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടണ്ടിയിരുന്നത്. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തര്‍ അനുകൂല നിലപാടെടുക്കുന്നുവെന്ന വാര്‍ത്തക്ക് നിരക്കാത്തതാണ് വിദേശകാര്യ മന്ത്രിയുടെ യു.എന്‍ പ്രസംഗം. തീവ്രവാദത്തെയും ഭീകരവാദത്തെയും പിന്തുണുക്കുകയും സഹായിക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്ന് ഖത്തര്‍ പിന്തിരിയണം. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഖത്തര്‍ ഇത് തുടര്‍ന്നു വരികയാണെന്നും ചതുര്‍രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."