നാടിന്റെ സമാധാനം കെടുത്താന്‍ സംഘ്പരിവാര്‍ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: മതനിരപേക്ഷമായി നിലകൊള്ളുന്ന കേരളത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നേടിയശേഷം നാടിന്റെ സമാധാനം കെടുത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനമാണ് ലഭിക്കുന്നത്. വാണിജ്യ താല്‍പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമരംഗത്തെ പുതിയ തലമുറയ്ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ തോമസ് ജേക്കബിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."