മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
വിദ്യാര്‍ഥികള്‍ക്ക് 201617 അധ്യയന വര്‍ഷത്തില്‍ നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഫ്രഷ് ആന്‍ഡ് റിന്യൂവല്‍ അപേക്ഷകള്‍ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്‌ലിം, സിക്ക് പാഴ്‌സി, ബുദ്ധ ജൈന സമുദായങ്ങളൊന്നില്‍പ്പെട്ടവരായിരിക്കണം.
അപേക്ഷകര്‍ കേരളത്തില്‍ ജനിച്ചവരാകണം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുള്ള ഏതെങ്കിലും സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന ആളും കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം.
ഹയര്‍ സെക്കന്‍ഡറി ബിരുദ തലത്തില്‍ അന്‍പതു ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. ഒന്നാം വര്‍ഷം പ്രൊഫഷണല്‍ ഡിഗ്രി തലത്തില്‍ പഠിക്കുന്നവര്‍ക്ക് പ്ലസ്ടുവിന് കിട്ടിയ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഡിഗ്രിതലത്തില്‍ കിട്ടിയ മൊത്തം മാര്‍ക്കില്‍ വ്യതിയാനം സംഭവിച്ചാല്‍ അത്തരം അപേക്ഷകള്‍ മറ്റു കാരണങ്ങള്‍ കൂടാതെ നിരസിക്കും. അപേക്ഷകന്‍ ഇപ്പോള്‍ പഠിക്കുന്ന കോഴ്‌സിനു മറ്റു സ്‌കോളര്‍ഷിപ്പോ സ്‌റ്റൈപ്പന്‍ഡോ സ്വീകരിക്കാന്‍ പാടില്ല.
അപേക്ഷകന് ഐ.എഫ്.എസ്.സി കോഡുള്ള ദേശസാര്‍കൃത ബാങ്കുകളില്‍ ഏതെങ്കിലുമൊന്നില്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ടും അധാര്‍ കാര്‍ഡും ഉണ്ടായിരിക്കണം.
ഒരു കുടുംബത്തില്‍പ്പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഒരേസമയം ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദ വിവരം www.scholarsh-ip.gov.in ല്‍ ലഭിക്കും. കൂടാതെ www.minortiya-ffairs.gov.in എന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ലിങ്ക് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. മാന്വല്‍ അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497723630, 0471 2561411 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പുതുതായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരും നിലവിലുള്ള സ്‌കോളര്‍ഷിപ്പ് പുതുക്കുന്നവരും അവരുടെ അപേക്ഷകള്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."