പള്ളിക്കല്‍ ബസാര്‍ അക്രമം: ഏഴ് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ പള്ളിയിലെ അക്രമത്തില്‍ പ്രതികളായ ഏഴ് കാന്തപുരം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമാ മസ്ജിദില്‍ സംഘര്‍ഷമുണ്ടാക്കി പൊലിസിനെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാന്തപുരം വിഭാഗക്കാരായ ഏഴ് പേരെയാണ് ഇന്നലെ റിമാന്‍ഡ് ചെയ്തത്.
കോടതി ഉത്തരവ് പ്രകാരം വഖ്ഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പിലൂടെ സമസ്ത വിഭാഗം പരിപാലനം നടത്തി വരുന്ന പള്ളിയില്‍ കാന്തപുരം വിഭാഗം നിരവധി തവണ സംഘര്‍ഷമുണ്ടാക്കി പൂട്ടിക്കാനള്ള ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്ത് പ്രതികളില്‍ കരുവീട്ടില്‍ ശിഹാബ്, പൂളക്കത്തൊടി അബ്ദുസമദ്, ദേവന്‍കുളങ്ങര മുസ്തഫ, സി.കെ മുഹമ്മദ് കുട്ടി, സി.കെ മുഖ്താര്‍, കളരിക്കല്‍ അബ്ദുല്‍ അസീസ്, സി.കെ അജ്മല്‍ എന്നി പ്രതികളെയാണ് പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തത്. സി.കെ മജീദ്, കരുവീട്ടില്‍ മമ്മദ്, ചാലാക്കല്‍ ഹംസ എന്നിവര്‍ക്ക് കോടതി ജാമ്യം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."