രാഷ്ട്രഭാഷ
1948 സെപ്തംബര്‍14 നാണ് ഹിന്ദി ഭാഷയ്ക്ക് ഭരണഭാഷാ പദവി നല്‍കിയത്. ആ ഓര്‍മയിലാണ് ഈ ദിനം ഹിന്ദി ദിനമായി ആചരിക്കുന്നത്. അന്ന് മുതല്‍ 28 വരെ ഹിന്ദി പക്ഷാചരണമായും ആചരിക്കുന്നു.
1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായി ഒരു ഭരണഘടനയില്ലാത്തതിനാല്‍ താല്‍ക്കാലികമായി ഭരണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതിയുടെ പ്രവര്‍ത്തനഫലമായി ഭരണഘടന തയാറാകുകയും 1950 ജനുവരി 26ന് ഭാരതം പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
1949 സെപ്തംബര്‍ 14ന് ഭരണഘടനാസമിതി ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (ഛളളശരശമഹ ഘമിഴൗമഴല)യായി സ്വീകരിക്കാന്‍ തിരുമാനിച്ചു. ഇതിന് പൂര്‍ണ പ്രാബല്യം വരുന്നത് ഭരണഘടന പാസ്സാക്കപ്പെടുന്നതോടെയാണെങ്കിലും ഭരണഘടനാസമിതി ഭരണഭാഷയായി സ്വീകരിക്കാന്‍ തീരുമാനിച്ച തിയതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഹിന്ദിക്കൊപ്പം ഇംഗ്ലിഷും
ഭരണഘടനയുടെ എട്ടാം പട്ടികയില്‍ സ്ഥാനം നേടുന്ന ഭാഷകളെല്ലാം ദേശീയപ്രാധാന്യമുള്ളവയാണ്. അപ്രകാരം എട്ടാം പട്ടികയില്‍ അവസാനമായി കൂട്ടിച്ചേര്‍ക്കപ്പെട്ട നാല് ഭാഷകളടക്കം ഇപ്പോള്‍ 22 ഭാഷകളുണ്ട്. ഈ ഭാഷകളെയൊക്കെ ഒരര്‍ഥത്തില്‍ രാഷ്ട്രഭാഷകളെന്ന് വിളിക്കാവുന്നതാണ്. എന്നാല്‍ ഭരണഘടനയില്‍ അങ്ങനെയൊരു പ്രയോഗമില്ലെത്രെ. ഹിന്ദിഭാഷ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഭാഷയാണ് എന്നത് തന്നെയാണ് സവിശേഷത. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍, ഹിന്ദി അധ്യാപകര്‍ പോലും ഇത് വേണ്ടരീതിയില്‍ മനസിലാക്കാത്തതിനാല്‍ ഇന്ത്യയുടെ ഒരേയൊരു രാഷ്ട്രഭാഷയാണ് ഹിന്ദി. അതിന്റെ പേരിലാണ് ഹിന്ദി ദിനം ആചരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളും ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്ക് സ്വീകരിക്കാത്തതിനാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടിട്ട് ആറുപതിറ്റാണ്ട് പിന്നിടുമ്പോഴും ഹിന്ദിയുടെ കൂടെ ഇംഗ്ലിഷും നിലനില്‍ക്കുന്നുണ്ട്.
ദിനാചരണ ലക്ഷ്യം
ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹിന്ദി ഇതുവരെയും ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷയായില്ല. എന്നാല്‍ ഹിന്ദിയെക്കാള്‍ ചെറിയ അഞ്ച് ഭാഷകള്‍ ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷാപദവി നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷകളില്‍ ഹിന്ദിയേക്കാള്‍ വലിയ ത് ചൈനീസ് ഭാഷയായ മാന്‍ഡരിന്‍ മാത്രമാണ്.
ചൈനീസ് അടക്കം ആറ് ഭാഷകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷാസ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും മാതൃഭാഷക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഭരണഘടനയുടെ പാര്‍ട്ടില്‍ ഒന്നാം അധ്യായത്തില്‍ ആര്‍ട്ടിക്കിള്‍ 343 ല്‍ ഭരണഭാഷ സംബന്ധിച്ച് വിവരിച്ചിട്ടുണ്ട്.
ലക്ഷ്യം ഇനിയും അകലെ
രാജ്യത്തിന്റെ ഭരണഭാഷയാകാന്‍ ഏറ്റവും യോജിച്ച ഭാഷയായി ഹിന്ദി തെരഞ്ഞെടുക്കാന്‍ കാരണം ഈ ഭാഷ ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതും ഏറ്റവും കൂടുതലാളുകള്‍ ആശയവിനിയമയത്തിന് ഉപയോഗിക്കുന്നു എന്നതുമാണ്. ബദലായി നിര്‍ദേശിക്കപ്പെട്ട ബംഗാളിയും തെലുങ്കും ഹിന്ദിയെ അപേക്ഷിച്ച് വളരെ ചെറുതുമായിരുന്നു.
15 വര്‍ഷം കൊണ്ട് ഹിന്ദിയെ പൂര്‍ണ അര്‍ഥത്തില്‍ ഇന്ത്യന്‍ യൂനിയന്റെ ഭരണഭാഷാപദവിയിലേക്ക് ഉയര്‍ത്തണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തിലെത്താനായിട്ടില്ല.
ഇന്ത്യയിലെ എല്ലാസംസ്ഥാനങ്ങളും ഒരേപോലെ ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്കും ഇടപാടുകള്‍ക്കും സ്വീകരിക്കാന്‍ തയാറാകാത്തതിനാലും ഹിന്ദിയുടെ കൂടെത്തന്നെ സഹ ഭരണഭാഷ എന്ന് വിളിക്കപ്പെടാവുന്ന രീതിയില്‍ ഇംഗ്ലീഷിനെയും ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."