വിറ്റുവരവ് ആറുകോടി
മാനന്തവാടി: ഓണം-ബലി പെരുന്നാള്‍ ആഘോഷ വേളകളില്‍ പൊതു വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ സാധാരണക്കാര്‍ക്ക് ആശ്രയമായ സപ്ലൈകോക്ക് ഇത്തവണ ആറുകോടിയുടെ വിറ്റുവരവ്. 10 ദിവസംകൊണ്ട് ജില്ലയിലെ 41 ഔട്ട്‌ലറ്റുകളിലാണ് ആറു കോടിയുടെ കച്ചവടം നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നരക്കോടി രൂപയുടെ അധിക വില്‍പനയാണ് ഇക്കുറി നടന്നത്. ഏറ്റവുമധികം വില്‍പന നടന്നത് കല്‍പ്പറ്റ ഡിപ്പോയിലാണ്. രണ്ട് കോടി 75 ലക്ഷം രൂപയാണ് ഡിപ്പോയുടെ വിറ്റുവരവ്. ഡിപ്പോക്ക് കീഴിലുള്ള എട്ടു മാവേലി സ്‌റ്റോറുകള്‍, രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍, രണ്ടു മൊബൈല്‍ യൂനിറ്റുകള്‍, ഒരു ജില്ലാതല ഓണം മാര്‍ക്കറ്റ്, വെങ്ങപ്പള്ളിയില്‍ ആരംഭിച്ച താല്‍ക്കാലിക മാവേലി സ്റ്റോര്‍ എന്നിവടങ്ങളിലൂടെയുള്ള വില്‍പനയില്‍ നിന്നാണ് ഈ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടു കോടി ആറു ലക്ഷം രൂപയായിരുന്നു ഡിപ്പോയുടെ വിറ്റുവരവ്. മാനന്തവാടിയില്‍ ഓണം വിപണിയില്‍ രണ്ടുകോടി രൂപയുടെ വില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി 50 ലക്ഷം രൂപയായിരുന്നു.
മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളും, ഏഴ് മാവേലി സ്റ്റോറുകളുമാണ് മാനന്തവാടി ഡിപ്പോക്ക് കീഴിലുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഈ വര്‍ഷം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഒരു കോടി 30 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്.
കഴിഞ്ഞ വര്‍ഷം ഇത് ഒരു കോടി രൂപയായിരുന്നു. ഒന്‍പത് മാവേലി സ്റ്റോറുകളും ആറു സൂപ്പര്‍ മാര്‍ക്കറ്റുകളുമാണ് ഡിപ്പോക്ക് കീഴിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി ഇത്തവണ പ്രത്യേകം ചന്തകള്‍ ആരംഭിക്കാതെ ഔട്ട് ലെറ്റുകളോട് ചേര്‍ന്ന അറ്റാച്ച്ഡ് ചന്തകള്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
13 ഇനം സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് വിപണിയില്‍ എത്തിച്ചിരുന്നത്. സാധനങ്ങള്‍ ആവശ്യത്തിന് സ്‌റ്റോക്ക് ചെയ്തതാണ് വില്‍പന വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."